Connect with us

BUSINESS

ജോണ്‍ കിവിസ്: കേരളത്തില്‍ നിന്നും അന്താരാഷ്ട്ര മെന്‍സ് വെയര്‍ ബ്രാന്‍ഡ്

, 6:50 pm

അന്താരാഷ്ട്ര വിതരണ ശൃംഖലയുള്ള കേരളത്തിന്റെ മെന്‍സ് വെയര്‍ ബ്രാന്‍ഡായ ജോണ്‍ കിവിസിന്റെ ഉദ്ഘാടനം കൊച്ചി ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്നു. ഒരു അഡാര്‍ ലൗവ് സിനിമയിലൂടെ പ്രശസ്തരായ പ്രിയ വാര്യരും, റോഷന്‍ അബ്ദുള്‍ റഹൂഫും ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനവും അവതരണവും നിര്‍വ്വഹിച്ചു. മെന്‍സ് വെയര്‍ ഫാഷന്‍ വസ്ത്രങ്ങള്‍ പ്രശസ്ത മോഡലുകള്‍ അവതരിപ്പിച്ചു. പുരുഷന്‍മാര്‍ക്കായി ഷര്‍ട്ട്, ട്രൗസര്‍, ജീന്‍സ്, ടീ ഷര്‍ട്ട് എന്നിവയടങ്ങുന്ന ശ്രേണിയാണ് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ജോണ്‍ കിവിസ് വിതരണം നടത്തുന്നത്.

മികവുറ്റ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ജോണ്‍ കിവിസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സമീര്‍ മൂപ്പന്‍ പറഞ്ഞു. ഷര്‍ട്ടുകള്‍ 999 രൂപ മുതല്‍ 1599 രൂപ വരെയും, ടീ ഷര്‍ട്ടുകള്‍ 399 – 999, ട്രൗസറുകളും ജീന്‍സും 1099 -1990 എന്നീ വിലകളിലും ലഭ്യമാക്കും. കമ്പനിക്ക് ബെംഗളൂരു ബൊമ്മനഹള്ളിയില്‍ സ്വന്തമായി ഉത്പാദന യൂണിറ്റുമുണ്ട്.

മെന്‍സ് വെയര്‍ ഉത്പാദന രംഗത്ത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് സമീര്‍ മൂപ്പനുള്ളത്. 2003ല്‍ കാസര്‍ക്കോട് തൃക്കരിപ്പൂരില്‍ ഒരു ജെന്റസ് ബൂട്ടിക്ക് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. കണ്ണൂരും കോഴിക്കോടുമായി എം.എം ഫാബ്രിക്സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നീ ഹോള്‍സെയില്‍ ഷോറൂമുകളും, ഫ്ളാഗ് സ്റ്റുഡിയോ, ബോ സൈക്കിള്‍ എന്നീ റീട്ടെയില്‍ ഔട്ട്ലെറ്റുകളും ആരംഭിച്ചു. ദുബൈയിലും കൊച്ചിയിലും ബിസിനസ് ശൃംഖല വ്യാപിപിച്ചതിന് ശേഷമാണ് ജോണ്‍ കിവിസ് പുറത്തിറക്കുന്നത്. മൂപ്പന്‍സ്, കാപ്പിറ്റല്‍ എന്നീ രണ്ടു ബ്രാന്‍ഡുകളിലായി ഷര്‍ട്ടുകള്‍ അവതരിപ്പിക്കുകയായിരുന്നു ഇതുവരെ. പുരുഷന്‍മാര്‍ക്കുള്ള സമ്പൂര്‍ണ റെഡിവെയറുകളുമായി ജോണ്‍ കിവിസ് പുറത്തിറങ്ങുന്നതോടെ ഈ രണ്ടു ബ്രാന്‍ഡുകള്‍ അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ഭാഗമാവുമെന്ന് സമീര്‍ മൂപ്പന്‍ പറഞ്ഞു.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി ആദ്യഘട്ടത്തില്‍ വിതരണ ശൃംഖല വ്യാപിപ്പിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രാന്‍ഡ് ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 2020 ഓടെ വിറ്റുവരവ് പത്തിരട്ടിയോളം വര്‍ധിപ്പിക്കാനുളള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മാനേജിങ്ങ് ഡയറക്ടര്‍ സമീര്‍ മൂപ്പന്‍, ജനറല്‍ മാനേജര്‍ ഉനൈസ് മൂപ്പന്‍, മാര്‍ക്കറ്റിങ്ങ് ഹെഡ് മന്‍സൂര്‍, നവാസ്. പി, ജാവേദ്.പി, അഷിഫ് റഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.