സ്വപ്ന ഭവനങ്ങൾക്ക് ഇനി കല്യാണ്‍ മെരിഡിയൻ; കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ പന്ത്രണ്ടാം പദ്ധതി; തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ കൃത്യസമയത്ത് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്ന ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ആർ കാർത്തിക്, കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായ രമേഷ് കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവർ സമീപം.

കല്യാണ്‍ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ്‍ മെരിഡിയൻ. തൃശൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായ അയ്യന്തോളിലാണ് കല്യാണ്‍ മെരിഡിയൻ എന്ന ആഡംബരപൂര്‍ണമായ ഭവനപദ്ധതി.

11 നിലകളിലായി മനോഹരമായി രൂപകൽപന നിർവഹിച്ച 43 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്‍റ് യൂണിറ്റുകളാണ് കല്യാണ്‍ മെരിഡിയനിലുള്ളത്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാണ്‍ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.

കൂടുതൽ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരിൽ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം