ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ നേടിയത് 39 ശതമാനത്തിന്റെ വരുമാനക്കുതിപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ വരുമാനത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്റ്റാക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍വര്‍ഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലെ ബിസിനസ് വരുമാനം മാത്രം 41% ഉയര്‍ന്നുവെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് വ്യക്തമാക്കി.

ഉത്സവകാല, വിവാഹകാല പര്‍ച്ചേസുകളിലെ ഉണര്‍വാണ് മികച്ച നേട്ടത്തോടെ കുതിക്കാന്‍ കല്യാണിനെ സഹായിച്ചത്.. 2024 -25 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെവിറ്റുവരവ് 11,601 കോടിരുപയായി ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ അത് 8790 കോടിരൂപ ആയിരുന്നു. 32 ശതമാനമാണ് വളര്‍ച്ച. ആദ്യപകുതിയിലെ ലാഭം 308 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷം അത് 278കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

2025 സാമ്പത്തിക വര്‍ഷത്തിന്റെി ആദ്യപകുതിയില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 9914 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളര്‍ച്ചരേഖപ്പെടുത്തി. ആദ്യപകുതിയില്‍ ഇന്ത്യയില്‍നിന്നുള്ളലാഭം 285 കോടിരൂപയാണ്. കഴിഞ്ഞവര്‍ഷത്തില്‍അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിറ്റുവരവ് 5227 കോടിരൂപയാണ്. ലാഭം 120 കോടിയും .

2025 സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ കമ്പനിയുടെ ഗള്‍ഫ്‌മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 1611 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ അത് 1329 കോടിആയിരുന്നു. 21 ശതമാനം വളര്‍ച്ചരേഖപ്പെടുത്തി. ആദ്യപകുതിയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളലാഭം 33 കോടിരൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 29 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ ഗള്‍ഫ്‌മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 800 കോടി രൂപയാണ്. ലാഭം 14 കോടിയുമായിരുന്നു.

അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം (202526) കല്യാണ്‍ ജ്വല്ലേഴ്‌സ്, കാന്‍ഡിയര്‍ വിഭാഗങ്ങളിലായി 170 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ദക്ഷിണേന്ത്യക്ക് പുറത്ത് 75 പുതിയ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍ ആരംഭിക്കും. ഫ്രാഞ്ചൈസീ ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് വിഭാഗത്തിിലലാണിത്. ദക്ഷിണേന്ത്യയിലും വിദേശത്തുമായി 15 കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളും തുറക്കും. ഇന്ത്യയില്‍ പുതുതായി 80 കാന്‍ഡിയര്‍ ഷോറൂമുകളും ലക്ഷ്യമിടുന്നുണ്ട്.