കേരള ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; സുപ്രധാന ഉത്തരവുമായി വിവരാവകാശ കമ്മീഷണര്‍

കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് വിവരം നല്‍കുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയില്‍ പുതിയേടത്ത് പി. ബി. ഹേമലത നല്‍കിയ പരാതി ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്.

വിവരാവകാശ നിയമപ്രകാരം കേരള ബാങ്കില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വിവരം നല്‍കിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവ്.

Read more

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സര്‍ക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വരുമെന്നും കേരള ബാങ്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പീല്‍ അധികാരിയേയും നിയമിക്കണമെന്നും ജനറല്‍ മാനേജര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.