കെ.എഫ്‌.സി കോഴിക്കോട് പുതിയ റെസ്റ്റോറന്റ് തുറന്നു

കെഎഫ്‌സി കോഴിക്കോട് ചിക്കന്‍ പ്രേമികള്‍ക്കായി പുതിയ റെസ്റ്റോറന്റ് തുറന്നു. മാവൂര്‍ റോഡിലെ ആര്‍പി മാളിലാണ് കെഎഫ്‌സിയുടെ പുതിയ റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്. ഹോട്ട്, ക്രിസ്പി കെഎഫ്‌സി ബക്കറ്റ്, ഒറിജിനല്‍ സെലിബ്രിറ്റി ബര്‍ഗര്‍ സിന്‍ഗര്‍ തുടങ്ങിയവ ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം. കെഎഫ്‌സിയുടെ പുതിയ ഗ്രൂപ്പ് മീല്‍സ് ഓഫര്‍ റെസ്റ്റോറന്റിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഗ്രൂപ്പ് മീല്‍സില്‍ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് മീലുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുമുണ്ട്.

നഗരത്തിലെ പുതിയ കെഎഫ്‌സി സന്ദര്‍ശിക്കാന്‍ കാരണങ്ങള്‍ വേണോ? ഇവയെല്ലാം ലഭ്യമാക്കുന്നത് സ്‌ക്രീനിംഗ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, കോണ്‍ടാക്റ്റ്‌ലെസ് സര്‍വീസ് എന്നിങ്ങനെ കെഎഫ്‌സിയുടെ 4x സുരക്ഷാ വാഗ്ദ്ധാനമാണ് ബ്രാന്‍ഡ് മുന്നോട്ടു വെയ്ക്കുന്നത്.. മേശകള്‍, കൗണ്ടറുകള്‍, ഡോറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ ഓരോ 30 മിനിറ്റിലും സാനിറ്റൈസ് ചെയ്യുന്നു. ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളെയും സ്ഥിരമായി സ്‌ക്രീന്‍ ചെയ്യുകയും റെസ്റ്റോറന്റില്‍ കയറുന്നതിന് മുമ്പ് ശരീര താപനില പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

റെസ്റ്റോറന്റിലും അടുക്കളയിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി പാലിക്കുന്നു. ഉപഭോക്താക്കളെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിന് നിര്‍ദ്ദേശിക്കുന്ന ഫ്‌ളോര്‍ സ്റ്റിക്കറുകള്‍ തറയില്‍ പതിച്ചിട്ടുണ്ട്. പൂര്‍ണമായും സമ്പര്‍ക്കരഹിത ഡെലിവറിയിലേക്കും ടേക്ക് എവേ അപ്രോച്ചിലേക്കും നീങ്ങുന്നതിനാല്‍ ഡെലിവറി എക്‌സിക്യൂട്ടീവും ഉപഭോക്താവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുന്നില്ല. എല്ലാ തരത്തിലും സമ്പര്‍ക്കം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

ആര്‍പി മാളിലുള്ള കെഎഫ്‌സി റെസ്റ്റോറന്റിലേക്ക് രാവിലെ 11.00 മുതല്‍ രാത്രി 10.00 വരെ എപ്പോള്‍ വേണമെങ്കിലും വന്ന് ഡെലിവറി, ടേക്ക്എവേ, കെഎഫ്‌സി ടു യുവര്‍ കാര്‍/ബൈക്ക് തുടങ്ങിയ രീതികളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട കെഎഫ്‌സി വിഭവങ്ങള്‍ ആസ്വദിക്കാം. കെഎഫ്‌സി ആപ്പിലോ, കെഎഫ്‌സി വെബ്‌സൈറ്റിലോ, മൊബൈല്‍ സൈറ്റിലോ (www.kfc.co.in) നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകളും നല്‍കാം.

റെസ്റ്റോറന്റ് വിലാസം: KFC Restaurant, Ground Floor, RP Mall, Mavoor Road, Kozhikode, Kerala – 673004

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം