ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

പാലസ്തീനിലെ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കുന്നവരെ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് അമേരിക്കന്‍ ഫുഡ് ശൃംഖലയായ കെഎഫ്‌സി. മുസ്ലീം ഭൂരിപക്ഷമായ രാജ്യങ്ങളിലാണ് ബഹിഷ്‌കര ക്യാമ്പയിന് വന്‍ പിന്തുണയാണ് ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് മലേഷ്യയില്‍ മാത്രം കെഎഫ്‌സിയുടെ 108 ഔട്ട്‌ലറ്റുകളാണ് അടച്ചുപൂട്ടിയത്. മലേഷ്യയില്‍ 600 ഔട്ട്ലെറ്റുകളാണ് കെഎഫ്‌സിക്കുള്ളത്. ഇവയില്‍ പലതും ഇപ്പോള്‍ പൂട്ടലിന്റെ വക്കലാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

മലേഷ്യയിലെ കെലന്തന്‍ സംസ്ഥാനത്തുള്ള ഔട്ട്ലെറ്റുകളാണ് ഏറെയും അടച്ചുപൂട്ടിയത്. ബഹിഷ്‌കരണത്തെ തുടര്‍ന്ന് കച്ചവടത്തില്‍ വന്‍തോതില്‍ ഇടിവാണുണ്ടായത്. വരുമാനത്തിലും വന്‍ തോതില്‍ കുറവുണ്ടായതിന് പിന്നാലെയാണ് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടച്ചുപൂട്ടിയ ഔട്ട്ലെറ്റുകളിലെ ജീവനക്കാരെ മറ്റ് ഔട്ട്ലെറ്റുകളിലേക്ക് പുനര്‍ വിന്യസിച്ചതായി കമ്പനി അധികൃതര്‍ വിശദീകരിച്ചു. ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് അമേരിക്ക നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ അഗോള ബ്രാന്‍ഡിനെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്.

യുദ്ധമുഖത്തുള്ള ഇസ്രയേല്‍ സൈനികള്‍ക്ക് സൗജന്യം ഭഷണം നല്‍കുന്നുവെന്ന് ആരോപിച്ച് മക്ഡൊണാള്‍ഡ്സിനെതിരെയും വന്‍തോതില്‍ ബഹിഷ്‌കരണ ക്യാംപയിന്‍ നടന്നിരുന്നു. ഇതിന് പിന്നാലെ കമ്പനിക്ക് മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ പല വിപണികളിലും വന്‍തോതില്‍ നഷ്ഡമുണ്ടായെന്ന് മക്ഡൊണാള്‍ഡ്സിന്റെ സി.ഇ.ഒ ക്രിസ് ചെംചിന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം