കോഴിക്കോട് നിന്ന് ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കുമെന്ന് അറിയിച്ച് എയര്‍ ഏഷ്യ. ഈ മാസം മുതല്‍ യാത്രക്കാര്‍ക്ക് ഈ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനാകും.നിലവില്‍ വിസ കൂടാതെ തന്നെ മലേഷ്യയിലേക്ക് വിനോദ സഞ്ചാരം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വിമാന സര്‍വീസ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും.
മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നുവീതം സര്‍വീസ് നടത്തുക. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നല്‍കുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് -തായ്ലന്‍ഡ് സര്‍വീസും പരിഗണനയിലുണ്ടെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി.
സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം എയര്‍ ഏഷ്യയ്ക്ക് അനുവദിച്ച് കിട്ടി. ഇതു പ്രകാരം 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. ഇതിനു പുറമെ ഏജന്‍സി കമ്മീഷനുകള്‍ ഉണ്ടാകും. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും.