4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി, മുന്‍ഗണന അതിദരിദ്രര്‍ക്ക്; ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു

ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ലൈഫ് മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സൂരജ് ഷാജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അതിദരിദ്ര വിഭാഗത്തില്‍ ഭൂമിയും വീടും വേണ്ടവര്‍ക്കാണ് പ്രധമ പരിഗണന. ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എല്ലാ ജില്ലകളിലേയും അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാക്കും. ഭൂമി ലഭ്യമായാലുടന്‍ ലൈഫ് മിഷന്‍ മുഖേന അടച്ചുറപ്പുള്ള വീടുകള്‍ ഒരുക്കും.

ഭൂരഹിത / ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളിയായ പ്രമുഖ സ്ഥാപനമാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ലൈഫ് മിഷനും കൈകോര്‍ത്ത് കൊണ്ട് നടപ്പിലാക്കിയ ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ആദ്യ ഭാഗമായി എറണാകുളം, ആലപ്പുഴ, കാസറഗോഡ് എന്നീ ജില്ലകളിലെ 1000 ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ഫൗണ്ടേഷന്‍ ഇതിനായി ചെലവഴിച്ചത്. ഇപ്രകാരം ഭൂമി ലഭിച്ചവരില്‍ 911 ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം ലൈഫ് മിഷന്‍ വഴി ആരംഭിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ്, 1000 ഭൂരഹിതര്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് ഫൗണ്ടേഷന്‍ താത്പര്യം അറിയിച്ചത്. ഇതിനുള്ള ധാരണാപത്രത്തിലാണ് ഇന്ന് ഒപ്പിട്ടത്.

എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ സജീവമായി പങ്കാളികളാകുന്ന കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകള്‍ക്കുള്ള മാതൃകയാണ് ഫൗണ്ടേഷന്‍ കാട്ടിത്തന്നിരിക്കുന്നത്. സര്‍ക്കാരിനൊപ്പവും ലൈഫ് മിഷനോടൊപ്പവും ചേര്‍ന്ന് നാടിനായി പ്രവര്‍ത്തിക്കാന്‍ ഫൗണ്ടേഷന് കഴിഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടമായ ഭൂരഹിതരുടെ പുനരധിവാസം ഏറെ ശ്രമകരമാണ്. ഇത് പ്രായോഗികമാക്കുന്നതിന് സുമനസ്സുകളുടേയും സന്നദ്ധസംഘടനകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനെ മാതൃകയാക്കി ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ സുമനസുകള്‍ രംഗത്തുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 2024 നവംബര്‍ 30 വരെ 5,30,904 ഗുണഭോക്താക്കള്‍ക്കാണ് വീട് അനുവദിച്ചത്. ഇതില്‍ 4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 1,07,350 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഭൂരഹിത ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 20.38 ഏക്കര്‍ ഭൂമി ഇതിനോടകം ലഭിച്ചിട്ടുണ്ട്.

Latest Stories

BGT 2024: അവന്മാരുടെ ലക്‌ഷ്യം പണം മാത്രം, ടീമിന് ഭാരം ആയവരെ പുറത്താക്കണം; സൂപ്പർ താരങ്ങൾ രണ്ട് പേർക്കെതിരെ ഗ്രെഗ് ചാപ്പൽ

ഗ്രൗണ്ടില്‍ അവശനായി ഇരുന്ന അയാളോട് അമ്പയര്‍ പറഞ്ഞു- 'നിങ്ങള്‍ ഇനി ബാറ്റ് ചെയ്യരുത്'

അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു

ആ ഇന്ത്യൻ താരം നാല് സെഞ്ചുറികൾ നേടി ഈ പരമ്പര അവസാനിപ്പിക്കും, വമ്പൻ പ്രവചനവുമായി സുനിൽ ഗവാസ്‌കർ

BGT 2024: "അവനെ ചവിട്ടി പുറത്ത് കളയുക, അപ്പോൾ ഇന്ത്യ രക്ഷപെടും"; ആവശ്യവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം; ബില്ലിന് കൂടുതല്‍ പിന്തുണ നേടാന്‍ ബിജെപി

മൈതാനത്ത് ചോര തുപ്പിയിട്ടും ഇതിഹാസത്തിന്‍റെ സ്വപ്നം സഫലമാക്കി കൊടുത്ത ധീരന്‍, ലോകം കണ്ട ഏറ്റവും വലിയ സച്ചിന്‍ ഫാനിന് പിറന്നാള്‍ ആശംസകള്‍

'പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ'; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

ഇനി നിയമപരമായി നേരിടും! 'രാമായണ' അഭ്യൂഹത്തോട് പ്രതികരിച്ച് സായ് പല്ലവി