ടാറ്റയും കൊച്ചിന്‍ ഷിപ്പിയാഡും എഫ്എസിടിയും അദാനിയും വീണു; ഓഹരി വിപണിയില്‍ കരടിയിറങ്ങി; കനത്ത നഷ്ടത്തോടെ വ്യാപാരം

ഓഹരി വിപണയില്‍ കനത്ത നഷ്ടത്തോടെ വ്യാപാരം തുടരുന്നു. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ എന്‍എസ്ഇയും ബിഎസ്ഇയും കുത്തനെ ഇടിയുകയായിരുന്നു. അദാനിയുടേത് അടക്കമുള്ള എല്ലാം പ്രധാന ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.അദാനി ഗ്രീന്‍ എനര്‍ജി 6.30 ശതമാനം നഷ്ടത്തിലും അദാനി എന്റര്‍പ്രൈസസ് 2.81 ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ് 1.80 ശതമാനം നഷ്ടത്തിലും എഫ്എസിടി 4.50 ശതമാനം നഷ്ടത്തിലേക്കുമാണ് വീണിരിക്കുന്നത്. കേരളത്തിലെ പ്രധാന ഓഹരിയായ കൊച്ചിന്‍ ഷിപ്പിയാഡ് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5.17 ശതമാനമാണ് കൊച്ചിന്‍ ഷിപ്പിയാഡിന്റെ ഓഹരികള്‍ ഇടിഞ്ഞിരിക്കുന്നത്.

നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ചിലും മുബൈ സ്‌റ്റോക്ക് എക്‌സേഞ്ചിലും ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന കമ്പനികളെല്ലാം നഷ്ടത്തിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.