Connect with us

BUSINESS

മാരുതി കാറുകൾക്ക് ഇനി സിക്സ് ഗിയർ

, 6:00 pm

ഏറെ പുതുമകളോടെ കാറുകളുടെ വിപണിയിൽ ഒരു ലോകോത്തര ബ്രാൻഡായി മാറാൻ ഒരുങ്ങുകയാണ് മാരുതി. പുത്തൻ മോഡലുകൾക്ക് പുറമെ, ഏറ്റവും ആധുനികമായ ഡീലർഷിപ്‌ കൺസെപ്റ്റും മാരുതി അവതരിപ്പിക്കുന്നു. ഏറ്റവും വലിയ മാറ്റം വരാൻ പോകുന്നത് പുതിയ ശ്രേണി കാറുകളെല്ലാം സിക്സ് സ്പീഡ് ഗിയർ ഷിഫ്റ്റോട് കൂട്ടിയതായിരിക്കും എന്നതാണ്. ഫൈവ് സ്പീഡ് ഗിയർ ബോക്സുമയാണ് മാരുതി കാറുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന കാറുകൾ ആറു ഗിയർ ട്രാൻസ്മിഷനോട് കൂടിയതായിരിക്കുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം 50,000 കാറുകളായിരിക്കും ഈ സൗകര്യത്തോടെ ഇറങ്ങുക. 2020 ഓടെ അത് നാലു ലക്ഷമായി ഉയർത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വിഫ്റ്റ് ഹാച്ബാക് മോഡലായിരിക്കും ആദ്യമായി സിക്സ് ഗിയർ ഷിഫ്‌റ്റോടെ അവതരിക്കുക. ഈ അധിക ഗിയർ ഇന്ധനക്ഷമത ഉയർത്തുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമതയും ഉറപ്പാക്കും.

ആദ്യമായല്ല മാരുതി ഇത്തരം ഗിയർ ബോക്സ് അവതരിപ്പിക്കുന്നത്. 1.6 ലിറ്റർ ഡീസൽ എൻജിൻ എസ്- ക്രോസ്സ് ആറ് ഗിയറുമായി അവതരിപ്പിച്ചിരുന്നു. വിപണിയിൽ മത്സരം ശക്തമാകുന്നത് മൂലമാണ് മാരുതി ഈ മാറ്റവുമായി എത്തുന്നത്. ഹ്യൂണ്ടായ് ഐ 20 , ടാറ്റ നെക്‌സോൺ തുടങ്ങിയ പല മോഡലുകളും സിക്സ് ഗിയർ ഷിഫ്റ്റുമായാണ് എത്തുന്നത്. ഇത്തരം മോഡലുകൾ മാരുതിക്ക് ശക്തമായ മത്സരം ഒരുക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാരുതിയുടെ ആറു ഗിയർ ഷിഫ്റ്റ് കാറുകളുടെ കടന്നു വരവ്. ലോകോത്തര പ്രീമിയം ബ്രാൻഡായി മാറുകയാണ് ലക്‌ഷ്യം