ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും

ക്ലൗഡ്, AI ഇൻഫ്രാസ്ട്രക്ചറുകൾക്കായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബംഗളൂരുവിൽ നടന്ന കമ്പനിയുടെ AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) പരിപാടിയിൽ സംസാരിച്ച നദെല്ല, ഈ നിക്ഷേപങ്ങൾ ഇന്ത്യയെ AI-ഫസ്റ്റ് ആക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതായും രാജ്യത്തുടനീളമുള്ള ആളുകൾക്കും സ്ഥാപനങ്ങൾക്കും വിശാലമായ പ്രയോജനം ഉറപ്പാക്കാൻ സഹായിക്കുമെന്നും പറഞ്ഞു.

2030-ഓടെ കമ്പനി 10 ദശലക്ഷം ആളുകൾക്ക് AI നൈപുണ്യത്തിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പരിശീലനം അതിൻ്റെ ADVANTA(I)GE ഇന്ത്യ പ്രോഗ്രാമിൻ്റെ രണ്ടാം പതിപ്പിൻ്റെ ഭാഗമാണ്. 2025-ഓടെ രണ്ട് ദശലക്ഷം ആളുകളെ AI നൈപുണ്യത്തിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കഴിഞ്ഞ വർഷം ADVANTA(I)GE ഇന്ത്യ സംരംഭം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 2.4 ദശലക്ഷം വ്യക്തികൾ പരിശീലനം നേടിയതോടെ ഈ ലക്ഷ്യം പൂർത്തീകരിച്ചു. പങ്കെടുത്തവരിൽ 65% സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഡാറ്റാസെൻ്റർ കാമ്പസുകളിലുടനീളം മൈക്രോസോഫ്റ്റ് അതിൻ്റെ ക്ലൗഡ്, AI ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. നിൽവിൽ ആഭ്യന്തര വിപണിയിൽ മൂന്ന് ഡാറ്റാസെൻ്റർ മേഖലകളുണ്ട്, നാലാമത്തേത് 2026-ൽ സജീവമാകും. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന AI സ്റ്റാർട്ടപ്പുകളുടെയും ഗവേഷണ സമൂഹത്തിൻ്റെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സ്കെയിലബിൾ AI കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് രാജ്യത്തെ നിക്ഷേപം ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. GitHub പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സംസാരിക്കുമ്പോൾ, 2028-ഓടെ GitHub-ൽ ഏറ്റവും വലിയ ഡെവലപ്പർ കമ്മ്യൂണിറ്റി ഇന്ത്യയിലായിരിക്കുമെന്ന് സിഇഒ പറഞ്ഞു.

Latest Stories

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍; എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് വിജയ്

ലുക്കിലും വർക്കിലും മുന്നിൽ തന്നെ ! 2025 KTM 390 എൻഡ്യൂറോ R ഇന്ത്യയിൽ പുറത്തിറങ്ങി

തലച്ചോറില്‍ ക്ഷതം ഉണ്ടായി, ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല..: ഹക്കീം ഷാ

'ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു, സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിൻ്റെയും മർക്കട മുഷ്‌ടിയുടെയും പ്രശ്നം'; ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് സാറാ ജോസഫ്

'റെയ്ഡിലൂടെ ബിജെപി എഐഎഡിഎംകെയെ ഭയപ്പെടുത്തി, തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് അവർ ചേർന്നത്'; വിമർശിച്ച് എംകെ സ്റ്റാലിൻ

IPL 2025: പിന്നെ ധോണി ക്രീസിൽ കുറച്ച് സമയം കൂടി നിന്നിരുന്നെങ്കിൽ അങ്ങോട്ട് മലമറിച്ചേനെ, അപ്പോൾ ഞങ്ങൾ 11 . 30 ക്ക്...; ചെന്നൈ നായകനെ കളിയാക്കി വിരേന്ദർ സെവാഗ്

യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

മാരുതിക്കും മഹീന്ദ്രയ്ക്കും ഇനി നെഞ്ചിൽ തീ ! BNCAP ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്...

ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

പേഴ്സ് കയ്യിലെടുത്തോളൂ, ഇല്ലെങ്കിൽ പെടും; പണിമുടക്കി യുപിഐ സേവനങ്ങൾ, ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടു