കര്‍ഷകരുടെ കൈപിടിച്ച് മില്‍മ; പാല്‍വില ഇന്‍സെന്റീവ് 15 രൂപയാക്കി ഉയര്‍ത്തി; എട്ട് രൂപ കര്‍ഷകനും, ഏഴ് രൂപ സംഘത്തിനും; നാലു ജില്ലകളില്‍ നടപ്പിലാകും

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റര്‍ പാലിനും അധിക രൂപയായി 15 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ള. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11 മുതല്‍ അധികവിലയായി നല്‍കിയിരുന്ന 10 രൂപയാണ് ഇപ്പോള്‍ 15 രൂപയായി ഉയര്‍ത്താന്‍ ് ഭരണസമിതിയോഗം തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം യൂണിയന്‍ സംഘങ്ങള്‍ക്ക് ലഭിക്കും.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് പ്രയോജനം ലഭിക്കുകയെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഇതില്‍ എട്ട് രൂപ കര്‍ഷകനും, ഏഴ് രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന ഏഴ് രൂപയില്‍ നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയര്‍ ആയും മാറ്റും. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നു 24 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. പാല്‍ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Latest Stories

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

IPL 2025: അന്ന് നീ അവനെ പുച്ഛിച്ചു, ഇപ്പോൾ ഇയാൾക്കുള്ള അടിയാണ് ആ താരം നൽകുന്നത്; രോഹിത്തിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

ആണവ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്ന മോദി സര്‍ക്കാര്‍

IPL 2025: ഉള്ളത് പറയാമല്ലോ അത് എനിക്ക് ദഹിക്കാൻ പ്രയാസമായിരുന്നു, ആ വാർത്ത കേട്ടപ്പോൾ സങ്കടമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

വിജയാഘോഷം 'തുടരും', ഖുറേഷിക്ക് പിന്നാലെ ഷണ്‍മുഖന്‍ വരുന്നു; റിലീസ് തിയതി പുറത്ത്

'എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്, അറസ്റ്റ് തടയണം'; കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

അമേരിക്കയുടെ തെക്കൻ, മിഡ്‌വെസ്റ്റ് മേഖലകളിൽ വീശിയടിച്ച് കൊടുങ്കാറ്റ്; 16 പേർ മരിച്ചു

കഷ്ടപ്പെട്ട് പടം ചെയ്തിട്ട് ഷോ ക്യാന്‍സല്‍ ആയപ്പോള്‍ വിഷമിച്ചു, വിജയിക്കില്ല എന്നാണ് വിചാരിച്ചിരുന്നത്; പ്രതിസന്ധികളെ കുറിച്ച് വിക്രം

'ഭാരത് മാതാ കീ ജയ്' വിളിക്കണം; ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്