പാഴ്സലുകളുടെ ട്രാക്കിംഗ് സംവിധാനവുമായി ഓൺ ലൈൻ വസ്ത്ര വ്യാപാര സ്റ്റോറായ മോഹി . ഇൻ എത്തി

വനിതകളുടെ വസ്ത്ര രംഗത്തെ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ മോഹി . ഇൻ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം, ഓർഡർ ചെയ്ത ഉത്പന്നനങ്ങൾ അനുനിമിഷം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും
ലോഞ്ച് ചെയ്തു. മോഹി ഓൺ ലൈൻ സ്റ്റോറിൽ ഓർഡർ നൽകുന്ന ഉൽപന്നങ്ങളുടെ പാക്കേജുകൾ ഉപഭോക്താക്കൾക്ക് ലൈവായി ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പാണ് ഇത്. കഴിഞ്ഞ പത്തു വർഷമായി ഫയാസ്, നവാസ് എന്നീ സംരംഭകർ നടത്തിയ പഠന – ഗവേഷണ ഫലമായാണ് ഈ ആശയം സാക്ഷക്കരിക്കപ്പെട്ടത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രമുഖ നടൻ വിനയ് ഫോർട്ട്, സ്ത്രീകളുടെ എത്നിക് വസ്ത്രങ്ങൾക്കുള്ള ഓൺ ലൈൻ സ്റ്റോറും മൊബൈൽ ആപ്പും ലോഞ്ച് ചെയ്തു.

Read more

ഓൺ ലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുന്ന ഓരോ പാഴ്സലിലും ഓരോ ചിപ്പ് ഉള്ളടക്കം ചെയ്തിരിക്കും. ഇത് വഴി തങ്ങൾ ഓർഡർ ചെയ്ത സാധനങ്ങളുടെ നീക്കം ഓൺ ലൈനായി, ഓർഡർ നൽകിയ ആൾക്ക് മനസിലാക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയിൽ ആദ്യമായാണ് ചിപ്പ് ഉൾപ്പെടുത്തി ഇത്തരമൊരു മൊബൈൽ ആപ് നിലവിൽ വരുന്നതെന്ന് അവർ പറഞ്ഞു.