നികുതി ഇനത്തിലെ കോടികള്‍ വേണ്ട; ട്രംപ് കണ്ണുരുട്ടിയതോടെ മുട്ടുമടക്കി മോദി സര്‍ക്കാര്‍

ഡൊണാള്‍ഡ് ട്രംപ് കണ്ണുരുട്ടിയതിന് പിന്നാലെ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തിന് നികുതി ഇനത്തില്‍ ലഭിച്ചിരുന്ന കോടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6 ശതമാനം ഡിജിറ്റല്‍ നികുതി അഥവാ ഇക്വലൈസേഷന്‍ ലെവി നിറുത്തലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഗൂഗിള്‍, മെറ്റ, തുടങ്ങിയ പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.

2016 മുതലാണ് വിദേശ കമ്പനികള്‍ ഇന്ത്യയില്‍ പരസ്യം ചെയ്യുന്നതിന് ആറ് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന് നല്ലൊരു വരുമാന ശ്രോതസാണ് ഇതോടെ അവസാനിക്കുന്നത്. നേരത്തെ ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ നികുതിയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 2 ശതമാനം ഈക്വലൈസേഷന്‍ ലെവി കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനികളായ മെറ്റ, ഗൂഗിള്‍, എക്‌സ് തുടങ്ങിയവര്‍ക്ക് നികുതി ഭാരമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ നികുതിയും ഒഴിവാക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷത്തെ സാമ്പത്തിക ബില്ലില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 59 ഭേദഗതികളില്‍ ഒന്ന് ഇക്വലൈസേഷന്‍ ലെവി നിറുത്തലാക്കുന്നതായിരുന്നു. പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതോടെ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നികുതിയില്ലാതാകും. ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ തതുല്യ നികുതി ഈടാക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയത്.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..