പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ട എല്ലാ തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനോട് കോടതി. പിരിച്ചുവിട്ട 164 തൊഴിലാളികളെയും ആനുകൂല്യവും വേതന കുടിശ്ശികയും നല്‍കി തിരിച്ചെടുക്കാനാണ് എറണാകുളം ലേബര്‍ കോടതി വിധിയില്‍ പറയുന്നത്. സമരത്തിന്റെ പേരില്‍ മുത്തൂറ്റ് നടത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്നും 43 ശാഖ ഒറ്റയടിക്ക് പൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം നാലുമാസത്തിനകം നല്‍കണം. വീഴ്ചവരുത്തിയാല്‍ ആറുശതമാനം പലിശ ഈടാക്കും. തൊഴിലാളികള്‍ക്ക് കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മുത്തൂറ്റില്‍ 2016ല്‍ നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചതോടെയാണ് മാനേജ്മെന്റ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പ്രതികാരനടപടി തുടങ്ങിയത്. നേതാക്കളെ അന്യായമായി സ്ഥലംമാറ്റി. ആനുകൂല്യങ്ങള്‍ തടഞ്ഞു. 2019 ആഗസ്തില്‍ സമരം തുടങ്ങി. 56 ദിവസം നീണ്ട സമരം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്നിരുന്നു.

എന്നാല്‍, പ്രതികാരനടപടി പാടില്ലെന്ന വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ജോലി ചെയ്തിരുന്നതടക്കം 43 ശാഖ ഡിസംബര്‍ ഏഴിന് പൂട്ടി. തുടര്‍ന്ന് ആരംഭിച്ച കോവിഡ് ലോക്ഡൗണ്‍ വരെയുള്ള 83 ദിവസം നീണ്ടുനിന്നിരുന്നു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ കേസ് ഒത്തുതീര്‍പ്പിനായി ഹൈക്കോടതി ലേബര്‍ കോടതിക്ക് വിട്ടു. അതിലാണ് കഴിഞ്ഞ ദിവസം വിധിയായത്. സ്വയം പിരിഞ്ഞുപോയവര്‍ ഒഴികെയുള്ള എല്ലാവരെയും തിരിച്ചെടുക്കാനാണ് വിധി.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു