ടിക്കറ്റിതര വരുമാനം അഞ്ചുകോടിക്കുമുകളില്‍; നഷ്ടത്തില്‍ നിന്നും കരകയറാന്‍ കെഎസ്ആര്‍ടിസിക്ക് പിടിവള്ളി; കൊറിയറിലൂടെ മാത്രം കഴിഞ്ഞ മാസം നേടിയത് 52.39 ലക്ഷം

ടിക്കറ്റ് വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വന്‍ നേട്ടം. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ് വരുമാനനേട്ടം. കഴിഞ്ഞവര്‍ഷം ജൂണില്‍ കേവലം 20,000 രൂപയാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസിലൂടെ ലഭിച്ചതെങ്കില്‍ നിലവില്‍ അഞ്ചുകോടിയിലേക്ക് ഉയര്‍ന്നു.

2023 ആഗസ്തില്‍മാത്രം 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലില്‍ 43.31 ലക്ഷവും സെപ്തംബറില്‍ 52.39 ലക്ഷവുമായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയില്‍ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്. വൈറ്റിലയിലാണ് കൊറിയര്‍ സര്‍വീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ് കൊറിയര്‍ സര്‍വീസിലൂടെ അഞ്ചുകോടിക്കുമുകളില്‍ വരുമാനം ലഭിച്ചത്.

കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ് സര്‍വീസിലൂടെ ചുരുങ്ങിയ ചെലവിലാണ് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഡിപ്പോയില്‍ പാഴ്സല്‍ എത്തിച്ചാല്‍ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആര്‍ടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. സംസ്ഥാനത്തിനുപുറമെ തമിഴ്നാടിനെയും കോര്‍ത്തിണക്കി അവധിയില്ലാതെയാണ് സര്‍വീസ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്.

കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന് സ്ഥലം നല്‍കിയതില്‍ രണ്ടുലക്ഷവും ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസംകൊണ്ട് ഒരുലക്ഷവും നേടി. ബിസിനസ് കൂടിയതോടെ വിതരണകേന്ദ്രമായ ഡിപ്പോകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതോടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയും.

Latest Stories

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം

'ഒരു യുഗത്തിന്റെ അവസാനം'; എംടിക്ക് വിടചൊല്ലാൻ കേരളം, അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ

BGT 2024-25: 'ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളു...'; ബുംറയെ വെല്ലുവിളിച്ച് കോന്‍സ്റ്റാസ്, പത്തിക്കടിച്ച് ജഡേജ