ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

പണം ഇല്ലാത്തതുകൊണ്ട് വിമാനയാത്രയെന്ന സ്വപ്‌നം മാറ്റിവച്ചയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്രയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണ് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്താണ് ആകാശ എയര്‍ രംഗത്ത് വന്നിരിക്കുന്നത്.

പുതുവത്സരം പ്രമാണിച്ചാണ് ആകാശ എയര്‍ പുതിയ ഓഫറുമായി രംഗത്തെത്തിയത്. ആഭ്യന്തര അന്തര്‍ദേശീയ റൂട്ടുകളില്‍ ഉള്‍പ്പെടെ ഓഫര്‍ ലഭിക്കും. 2024 ഡിസംബര്‍ 31നും 2025 ജനുവരി 3നും ഇടയിലാണ് 15,99 രൂപയ്ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇതുകൂടാതെ ന്യൂ ഇയര്‍ എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകള്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ കിഴിവും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.