അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രത്യേക വ്യാപാരം ആരംഭിച്ചു. അപ്രതീക്ഷിത തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്ന ബദല്‍ സംവിധാനം പരീക്ഷിക്കുന്നതിനായാണ് അവധി ദിവസമായ ഇന്ന് ഓഹരി വിപണി തുറന്നിരിക്കുന്നത്. നേരത്തെ, മാര്‍ച്ച് രണ്ടിനും ഇത്തരത്തില്‍ പ്രത്യേക വ്യാപാരം നടത്തി ഈ സംവിധാനം പരീക്ഷിച്ചിരുന്നു.

വ്യാപാരം ആരംഭിച്ച 9.15 മുതല്‍ പത്തുവരെ പ്രാഥമിക സൈറ്റിലും 11.30 മുതല്‍ 12.30 വരെ ഡി.ആര്‍ സൈറ്റിലുമാണ് ഇന്ന് ഓഹരി വിപണി പ്രവര്‍ത്തിക്കുക.

എന്നാല്‍, ഈ മാറ്റങ്ങള്‍ ഇടപാടുകാരെ ബാധിക്കുന്നതല്ല. അവര്‍ക്ക് ഈ സമയപരിധിയില്‍ സാധാരണ പോലെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമായി അധികൃതര്‍ നിജപ്പെടുത്തിയിട്ടുണ്ട്.

Read more

ഇന്നലെ വാങ്ങിയ ഓഹരികള്‍ ഇന്ന് വില്‍ക്കാന്‍ സാധിക്കില്ല. ഓഹരി വിപണിയിലെ ബദല്‍ സംവിധാനം (ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്) ആഗസ്റ്റ് മാസത്തിലും ഇനി പരീക്ഷിക്കും.