ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പില്‍ നിക്ഷേപം എറിയാന്‍ അദാനി ഗ്രൂപ്പ്. പ്രതിസന്ധിയിലായ പേടിഎമ്മില്‍ നിക്ഷേപം ഇറക്കാനാണ് അദാനി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സില്‍ ഓഹരികള്‍ വാങ്ങാന്‍ അദാനി നീക്കം തുടങ്ങിയിട്ടുണ്ട്.
പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ അദാനിയുടെ അഹമ്മദാബാദിലെ ഓഫീസിലെത്തി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയിലെ ഓഹരികള്‍ വാങ്ങിയതിന് ശേഷം വെസ്റ്റ് ഏഷ്യന്‍ ഫണ്ടിന്റെ നിക്ഷേപം വണ്‍97 കമ്യൂണിക്കേഷനായി തേടാനും അദാനി നീക്കം നടത്തുമെന്ന് വാര്‍ത്തകളുണ്ട് സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മക്ക് 19 ശതമാനം ഓഹരിയാണ് പേടിഎമ്മിലുഉള്ളത്.
4200 കോടിയാണ് ഓഹരികളുടെ മൂല്യം. സ്വകാര്യ ഇക്വിറ്റി ഫണ്ടായ സെയ്ഫ് പാര്‍ട്‌ണേഴ്‌സിന് 15 ശതമാനവും ആന്റ്ഫിന്‍ നെതര്‍ലാന്‍ഡിന് 10 ശതമാനവും ഡയറക്ടര്‍മാര്‍ക്ക് എല്ലാവര്‍ക്കും കൂടി ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തവും വണ്‍ 97 കമ്യൂണിക്കേഷന്‍സിലുള്ളത്.
Read more
വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്റെ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇയില്‍ 359 രൂപയില്‍ അപ്പര്‍ സര്‍ക്ക്യൂട്ട് അടിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെയുള്ള അദാനി പേടിഎമ്മിലൂടെ ഫിന്‍ടെക് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഗൂഗിപേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഈ രംഗത്തെ പ്രമുഖ കമ്പനികള്‍.