ഒരു ബാങ്കില്‍ നിന്നും ലോണ്‍ കിട്ടുന്നില്ലേ, പ്രശ്നങ്ങള്‍ ഇതായിരിക്കാം

ഒരാള്‍ക്ക് ലോണ്‍ കൊടുത്താല്‍ അയാള്‍ തിരിച്ചടക്കുമോയെന്ന് അയാള്‍ മുമ്പ് നടത്തിയ ഇടപാടുകളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാണ് ക്രഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്. ലോണുകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്ന കാര്യവും അതാണ്. ക്രഡിറ്റ് സ്‌കോറുകള്‍ നിശ്ചയിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. വിശ്വസനീയമായ ക്രഡിറ്റ് ബ്യൂറോകള്‍ മുതല്‍ പണമിടപാട് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഫ്രീ ഫ്ളോട്ടിങ് ഓഫറുകള്‍ വരെയുണ്ട്.

ഒരു ലോണിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നതിന് പ്രത്യേകം ചില മാനദണ്ഡങ്ങളുണ്ട്. ബാങ്കുകളെ കിട്ടാക്കടത്തില്‍ നിന്നും രക്ഷിക്കാന്‍ റിസ്‌ക് മാനേജര്‍മാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കും. പൊതുവില്‍ പരിഗണിക്കുന്ന ഘടകങ്ങള്‍ ആയിരിക്കില്ല അവര്‍ പരിശോധിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പലപ്പോഴും ലോണിനുവേണ്ടിയുള്ള നിങ്ങളുടെ അപേക്ഷകള്‍ തള്ളുന്ന സാഹചര്യവുമുണ്ടാവാം. ലോണ്‍ അപേക്ഷ അംഗീകരിക്കുന്നതായി പരിശോധനാ വിധേയമാക്കുന്ന വിവിധ ഘടകങ്ങള്‍ നോക്കാം.

ജോലിയെന്താണ്, മാസവരുമാനം എത്രവരും?

ഒരു ലോണിന് യോഗ്യത നിശ്ചയിക്കുന്നതില്‍ പ്രധാനമാണ് സ്ഥിരവരുമാനമുള്ള സുരക്ഷിതമായ ഒരു ജോലി. നിങ്ങളുടെ കരിയറിനെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചുമുള്ള ഒരു കൂട്ടം ചോദ്യങ്ങളുണ്ടാവും ലോണിനായി നല്‍കുന്ന അപേക്ഷയില്‍. അതെല്ലാം നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ കൃത്യമായി കണക്കാക്കാന്‍ ഉപയോഗിക്കും.

നിങ്ങളുടെ ഭൂതകാലം ചികയും

ലോണിന് അപേക്ഷിക്കുന്നയാളുടെ പഴയ കാര്യങ്ങളൊന്നും ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ മിക്കപ്പോഴും പരിഗണിക്കാറില്ല. മുന്‍കാലങ്ങളില്‍ വായ്പാ അടവുകളില്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കറകളയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് എന്നെങ്കിലും പാപ്പരായിട്ടുണ്ടെങ്കില്‍. ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തിന്റെ കരിമ്പട്ടികയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഭാവിയില്‍ വിശ്വാസ്യത വീണ്ടെടുക്കുകയെന്നത് വലിയ പണിയാണ്.

പലയിടത്തും ലോണിനായി പോകുന്നുണ്ടോ?

ഒരേസമയം തന്നെ നിരവധി ബാങ്കുകളില്‍ ലോണിന്റെ കാര്യം അന്വേഷിക്കുകയോ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും എന്തെങ്കിലും കാരണംകൊണ്ട് ലോണ്‍ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കുമേലുള്ള വിശ്വാസ്യതയെ ദോഷകരമായി ബാധിക്കും. അതിനാല്‍ നിങ്ങള്‍ സ്ഥിരമായി ഇടപാട് നടത്തുന്ന ബാങ്കിനെ സമീപിക്കുന്നതായിരിക്കും നല്ലത്.

ബാങ്കിന്റെ നയം

നിങ്ങളില്‍ വിശ്വാസക്കുറവൊന്നുമുണ്ടായിരിക്കില്ല. എങ്കിലും, ഒരു പ്രത്യേക കാലയളവില്‍ ബാങ്ക് ലോണായി അനുവദിക്കേണ്ട തുകയുടെ പരിധി കഴിഞ്ഞുപോയി എന്ന അവസ്ഥയിലാണെങ്കില്‍ അതിനുശേഷം വരുന്ന അപേക്ഷകള്‍ നിരസിക്കപ്പെടാം.

സിബില്‍ റിപ്പോര്‍ട്ട്

സിബില്‍ റിപ്പോര്‍ട്ടിനെ ഗുണനിലവാരമുള്ള റിപ്പോര്‍ട്ടായാണ് പരിഗണിക്കപ്പെടുന്നത്. വായ്പാ തിരിച്ചടവ് വൈകിക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അല്ലെങ്കില്‍ തിരിച്ചടക്കാത്ത ഏതെങ്കിലും ലോണിന് ജാമ്യം നിന്നിട്ടുണ്ടെങ്കിലെല്ലാം നിങ്ങളെ ബാധിക്കും. നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതുവരെ ക്രഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും.

നിര്‍ണായകമായ അനുപാതങ്ങള്‍:

നിങ്ങളുടെ സ്വത്തുക്കളില്‍ മിക്കതും പണയത്തിലോ മറ്റോ ആണെങ്കില്‍ അത് നിങ്ങളുടെ കടബാധ്യതയെ വെളിവാക്കുന്നതാണ്. മറ്റെല്ലാം ഒ.കെയായാലും നിങ്ങളുടെ സ്വത്തുവകകള്‍ ജാമ്യമായി ബാങ്കിന് ലഭിക്കില്ലെങ്കില്‍ ലോണ്‍ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. ഇ.എം.ഐയും വരുമാനവും തമ്മിലുള്ള അനുപാതവും ലോണിന് അര്‍ഹനാണോയെന്നത് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.

ചുരുക്കിപ്പറഞ്ഞാല്‍

കിട്ടാക്കടവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലോണ്‍ വിതരണം ചെയ്യുന്നതില്‍ ബാങ്കുകള്‍ക്ക് കര്‍ശനമായ ചട്ടങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഗുണമുണ്ടാകും. ചില ബാങ്കുകള്‍ ക്രഡിറ്റ് കാര്‍ഡ് ബില്ലുകളെയും ക്രഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നതില്‍ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്രഡിറ്റ് സ്‌കോര്‍ ഇടിഞ്ഞതിനെ നിസാരമായി എടുക്കരുത്, അതിന്റെ കാരണങ്ങള്‍ എന്താണെന്ന് കൃത്യമായി പരിശോധിക്കണം. നിങ്ങളുടെ പിഴവുകൊണ്ടല്ലെങ്കില്‍ അത് ബന്ധപ്പെട്ട ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ അറിവില്ലായ്മയ്ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും. അതിനാല്‍ ജാഗ്രത കൈവിടരുത്.

Latest Stories

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്