Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

PERSONAL FINANCE

കൂടുതൽ ബാങ്കുകൾ വായ്പാ പലിശ കൂട്ടി, ഭവന, വാഹന വായ്പകളുടെ ചെലവേറും

, 12:05 pm

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ [എസ്.ബി ഐ ] പിൻപറ്റി പഞ്ചാബ് നാഷണൽ ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നീ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് ഉയർത്തി. മറ്റു ബാങ്കുകളും നിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്.

ഇരു ബാങ്കുകളും മുഖ്യ പലിശ നിരക്കിൽ 0.15 ശതമാനം വർധനയാണ് വരുത്തിയത്. ആക്സിസ് ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയും ഉടൻ വായ്പ നിരക്കുകൾ കൂട്ടും. ബാങ്കുകളുടെ ഈ നീക്കം സാധാരണക്കാർക്ക് വൻ തിരിച്ചടിയാകും. ഭവന, വാഹന വായ്പകൾക്ക് ഏപ്രിൽ ഒന്ന് മുതൽ ചെലവേറുമെന്ന് ബാങ്കിങ് വൃത്തങ്ങൾ പറഞ്ഞു.

വ്യാഴാഴ്ചയാണ് എസ്. ബി ഐ മുഖ്യ പലിശ നിരക്കായ മാർജിനൽ കോസ്ററ് ഓഫ് ഫണ്ടസ് ബേസ്ഡ് ലെൻഡിങ് റേറ്റ് [എം. സി. എൽ ആർ] 10 മുതൽ 25 ബേസിസ് പോയിന്റ് വരെ ഉയർത്തിയത്. അതായത്, അടിസ്ഥാന പലിശ നിരക്ക് 7 .95 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി ഉയരും. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു.

Advertisement