വയസ്സുകാലത്ത് ഉണ്ടാക്കാം സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം: ഇതാ മുതിര്‍ന്ന പൗരന്മാര്‍ക്കായി ചില ടിപ്സുകള്‍

നിക്ഷേപകാര്യങ്ങളില്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമാണ് മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍. വിപണിയിലെ തിരിച്ചടികളൊന്നും താങ്ങാനാവില്ല എന്നതുകൊണ്ടുതന്നെ റിസ്‌ക് കുറഞ്ഞ നിക്ഷേപ വഴികള്‍ക്കു പിന്നാലെ പോകുന്നതാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നല്ലത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങളാണ് ഒട്ടുമിക്കയാളുകളും തെരഞ്ഞെടുക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും റൊക്കം പണം കൈപ്പറ്റാം, ഉറപ്പുള്ള റിട്ടേണുകള്‍ തുടങ്ങിയ നേട്ടങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിലുണ്ട്. കൂടാതെ അത്യാവശ്യത്തിന് എന്തെങ്കിലും ലോണെടുക്കേണ്ടി വന്നാല്‍ ജാമ്യമായി കാട്ടുകയും ചെയ്യാം.

ഇപ്പോള്‍ പണപ്പെരുപ്പം ഉയരുകയും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂടുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ശരിയായ നിക്ഷേപ വഴി എങ്ങനെ തെരഞ്ഞെടുക്കാം എന്ന് നോക്കാം.

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ ഒഴിവാക്കുക

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ പോകേണ്ട കാര്യമില്ല. സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയരുന്നതിന്റെ ഗുണഫലം ലഭിക്കാന്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപങ്ങള്‍ സമയമെത്തുന്നത് അനുസരിച്ച് പുതുക്കാവുന്നതാണ്.

അനുയോജ്യമായ ബാങ്കുകള്‍ തെരഞ്ഞെടുക്കുക

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. സുരക്ഷിതമെന്ന് കരുതപ്പെടുന്ന വലിയ ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാല്‍ ചെറുബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കും. നിക്ഷേപങ്ങളിലെ അപകടങ്ങളുടെയും നേട്ടങ്ങളുടെയും സാധ്യത പരിശോധിച്ചുകൊണ്ട് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നത് മികച്ച റിട്ടേണുകള്‍ നേടാന്‍ സഹായിക്കും.

ചെറു ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആ ബാങ്ക് തകരുകയാണെങ്കില്‍ ആര്‍.ബി.ഐ നല്‍കുന്ന അഞ്ചുലക്ഷം വരെയുള്ള ഡപ്പോസിറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നിങ്ങള്‍ക്കുണ്ടാവും. ചെറിയ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പരിധിയ്ക്കുള്ളിലുള്ള തുക നിക്ഷേപിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ സ്ഥിരതയൊക്കെ വിലയിരുത്തിയശേഷം നിങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കലുമാകാം.

എഫ്.ഡി ലേഡറിംഗ് തെരഞ്ഞെടുക്കുക

വലിയ തുകയുടെ ഒറ്റ നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വിവിധ കാലാവധികളിലുള്ള വ്യത്യസ്ത നിക്ഷേപങ്ങളായി അതിനെ വിഭജിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ശരാശരി റിട്ടേണ്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉയര്‍ന്ന നിരക്കിന് നിക്ഷേപം പുതുക്കുകയെന്ന ഓപ്ഷനും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന്, പത്തുലക്ഷം രൂപയുടെ ഒരു നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെന്ന് കരുതുക. അതിനെ രണ്ടുലക്ഷം വീതം വരുന്ന അഞ്ച് നിക്ഷേപങ്ങളായി വിഭജിക്കുക. ശേഷം ഒരുവര്‍ഷം രണ്ടുവര്‍ഷം മൂന്നുവര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിലാക്കി നിക്ഷേപിക്കുക. ഓരോ നിക്ഷേപത്തിന്റെയും കാലാവധി പൂര്‍ത്തിയാകുന്തോറും കൂടുതല്‍ റിട്ടേണുകള്‍ക്കായി അത് പുനര്‍നിക്ഷേപം നടത്താന്‍ കഴിയും. എഫ്.ഡി ലാഡറിംഗിന് ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന ശരാശരി റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലേറെ ബാങ്കുകളെ ആശ്രയിക്കാം.

കുറഞ്ഞ പലിശ നിരക്കിലുള്ള എഫ്.ഡികളില്‍ നിന്ന് മാറുക

നിങ്ങള്‍ ഇതിനകം തന്നെ കുറഞ്ഞ നിരക്കിലുള്ള സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ പലിശനിരക്ക് കൂടുന്ന സമയത്ത് അത് ഒഴിവാക്കാം. കാലാവധി തീരുന്നതിനു മുമ്പ് പിന്‍വലിച്ചതിന്റെ പേരില്‍ നിങ്ങള്‍ നല്‍കേണ്ടിവരുന്ന പിഴ പലിശ നല്‍കേണ്ടിവന്നാലും ഉയര്‍ന്ന നിരക്കിന് നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുള്ള പലിശയേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന്, അഞ്ചുശതമാനം നിരക്കിലുള്ളതാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിരനിക്ഷേപമെങ്കില്‍ നിങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ 0.5% പിഴപ്പലിശയായി നല്‍കേണ്ടിവരും. അതായത് നിങ്ങള്‍ക്കു കിട്ടുന്ന പലിശ 4.5% ആയി കുറയും എന്നര്‍ത്ഥം. എന്നാല്‍ പുതിയ എഫ്.ഡി 6% നിരക്കിലുള്ളതാണെങ്കില്‍ പിഴയൊടുക്കേണ്ടി വന്നാലും നിങ്ങള്‍ക്ക് നഷ്ടംവരില്ല.

Latest Stories

ഇന്ന് അവനെ മാർക്ക് ചെയ്യാൻ പറ്റിയ ഒരുത്തനും ലോകത്തിൽ ഇല്ല, അദ്ദേഹം മറ്റാരേക്കാളും മൈലുകൾക്ക് മുന്നിലാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ബ്രെറ്റ് ലീ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും