പെണ്‍കുഞ്ഞിന്റെ അമ്മയോ അച്ഛനോ ആണോ? എങ്കില്‍ സുകന്യ സമൃദ്ധി അക്കൗണ്ടുകളെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ബേട്ടി ബചാവോ ബേട്ടി പഠാവോ യോജനയുടെ ഭാഗമായ സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യസമൃദ്ധി പദ്ധതി. 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ 7.6% ആണ് സുകന്യ സമൃദ്ധി യോജനയ്ക്കുള്ള പലിശ നിരക്ക്.

ഓരോ മാതാപിതാക്കള്‍ക്കും തങ്ങളുടെ പെണ്‍മക്കള്‍ക്കുവേണ്ടി ഇത്തരത്തിലുള്ള രണ്ട് അക്കൗണ്ടുകള്‍ വരെ തുടങ്ങാം. നിശ്ചിത ബാങ്കുകളിലോ പോസ്റ്റോഫീസുകളിലോ രേഖകളുമായി ചെല്ലുന്നപക്ഷം പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാനാവും. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍കുട്ടിയ്ക്ക് പതിനെട്ടു തികയുന്നതുവരെയോ വിവാഹം കഴിയുന്നതുവരെയോ ഈ അക്കൗണ്ടുകള്‍ സാധുവായിരിക്കും.

പ്രത്യേകതകള്‍:

250 രൂപ പ്രാരംഭ നിക്ഷേപമായി ഇട്ടുകൊണ്ട് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. അന്‍പതുരൂപയുടെ ഗുണിതമായി വരുന്ന എത്രരൂപയും അക്കൗണ്ടില്‍ നിക്ഷേപിക്കാം. വര്‍ഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടാവണം. എന്നാല്‍ ഒരുവര്‍ഷം 1,50,000 രൂപയില്‍ക്കൂടുതല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പാടില്ല.

അക്കൗണ്ട് തുടങ്ങി പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കാം. ഒരു ഒമ്പതുവയസുള്ള കുട്ടി അക്കൗണ്ട് തുടങ്ങിയാല്‍ കുട്ടിയ്ക്ക് 24 വയസാകുംവരെ നിക്ഷേപം നടത്താം. 24നും 30നും ഇടയിലുള്ള വര്‍ഷത്തില്‍ അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിച്ചു തുടങ്ങും.

ഉയര്‍ന്ന നികുതി രഹിത റിട്ടേണ്‍ ആണ് സുകന്യ സമൃദ്ധി യോജന നല്‍കുന്നത്. ഇ.ഇ.ഇ (exempt-exempt-exemtp) കാറ്റഗറിയില്‍ വരുന്നതാണ് ഈ നിക്ഷേപം. ഇതിലെ വാര്‍ഷിക നിക്ഷേപം ആദായ നികുതി നിയമത്തിലെ സെക്ഷന്‍ സിയുടെ യോഗ്യതയുള്ളതും കാലാവധി പൂര്‍ത്തിയായാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് നികുതി ഈടാക്കാത്തതുമാണ്.

ചട്ടപ്രകാരം കുട്ടിയ്ക്ക് പതിനെട്ടു തികയുന്നതുവരെ ഈ അക്കൗണ്ട് ഗാര്‍ഡിയന്‍ ആണ് നോക്കേണ്ടത്. പതിനെട്ടു പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയ്ക്ക് കെ.വൈ.സി രേഖകള്‍ സമര്‍പ്പിച്ച് അക്കൗണ്ട് നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം.

പലിശ നിരക്ക്:

മാര്‍ച്ച് പാദത്തിലാണ് സര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്. 2022 മാര്‍ച്ച് 31നാണ് അടുത്ത തവണത്തെ പലിശ നിരക്ക് പുനപരിശോധിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ 2022 ജൂണ്‍ 30 വരെ മാര്‍ച്ച് 31ന് പ്രഖ്യാപിക്കുന്ന പലിശ നിരക്കാണ് ബാധകമാകുക. പദ്ധതിയുടെ പലിശ നിരക്ക് സര്‍ക്കാറാണ് തീരുമാനിക്കുന്നത്. ഇത് ക്രമമായ കാലയളവില്‍ മാറ്റുകയും ചെയ്യുന്നുണ്ട്.

അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമായ രേഖകള്‍:

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാനുള്ള ഫോം

ജനന സര്‍ട്ടിഫിക്കറ്റ് (പെണ്‍കുട്ടിയുടെ)

ഐഡന്റിറ്റി പ്രൂഫ്

റസിഡന്റ്സ് പ്രൂഫ്

ഗാര്‍ഡിയന്റെയും കുട്ടിയുടെയും ഫോട്ടോഗ്രാഫ്

സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ കാലാവധി:

അക്കൗണ്ട് തുടങ്ങി 21വര്‍ഷം പൂര്‍ത്തിയായാല്‍ സുകന്യ സമൃദ്ധി കാലാവധി കഴിയും. എന്നാല്‍ അക്കൗണ്ട് ഉടമയായ പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിനുവേണ്ടി അപേക്ഷ നല്‍കുകയാണെങ്കില്‍ അതിനു മുമ്പ് അക്കൗണ്ട് കാലാവധി തീര്‍ത്തുനല്‍കുന്നതായിരിക്കും. ഇതിനായി പെണ്‍കുട്ടി നോട്ടറി സാക്ഷ്യപ്പെടുത്തിയ നോണ്‍ ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ സമ്മതപത്രം സമര്‍പ്പിക്കണം. ഒപ്പം പതിനെട്ടു തികഞ്ഞുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും. വിവാഹത്തിന് ഒരുമാസം മുമ്പോ മൂന്നുമാസം കഴിഞ്ഞോ ഉള്ള ഇത്തരം അപേക്ഷകള്‍ അനുവദിക്കുന്നതല്ല.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!