Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

PERSONAL FINANCE

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ അടിമുടി മാറ്റം

, 12:42 pm

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിലവിലെ ഫോറങ്ങളിൽ മാറ്റം വരുത്തി ഇൻകം ടാക്‌സ് ഡിപ്പാർട്മെൻറ് ഉത്തരവ് പുറപ്പെടുവിച്ചു. 2018-19 അസസ്മെന്റ് വർഷം മുതൽക്കാണ് പുതിയ ഫോറത്തിൽ റിട്ടേൺ സമർപ്പിക്കേണ്ടത്. ശമ്പള വരുമാനക്കാർ പുതിയ ഫോറത്തിൽ കൂടുതൽ വിവരങ്ങൾ സമർപ്പിക്കേണ്ടതായി വരും. പ്രധാനമായും, ശമ്പളത്തുക മൊത്തമായി രേഖപെടുതുന്നുന്നതിനു പകരം ബ്രേക്ക് അപ്പുകൾ നൽകേണ്ടി വരും. അലവൻസുകൾ, കമ്പനികൾ നൽകുന്ന ഉപഹാരങ്ങൾ അടക്കമുള്ള സാധനങ്ങളുടെ മൂല്യം മുതലായ വിവരങ്ങൾ പുതിയ ഫോറത്തിൽ രേഖപ്പെടുത്തണം. നേരത്തെ ഈ വിവരങ്ങൾ തൊഴിലുടമ നൽകുന്ന ഫോം -16ൽ രേഖപെടുത്തുമായിരുന്നു. എന്നാൽ ഇനി മുതൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതിദായകർ ഈ വിവരങ്ങൾ രേഖപ്പെടുത്തണം. ഭൂമിയിൽ നിന്നുള്ള വരുമാനത്തിന്റെ വിശദമായ വിവരങ്ങളും രേഖപ്പെടുത്തേണ്ടി വരും.

ചെറുകിട ബിസിനസുകാർ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ജി എസ് ടി നമ്പർ നിർബന്ധമായും ചേർക്കണം. എൻ ആർ ഐകൾ ഇനിമുതൽ ഐ ടി ആർ-2 ഫോം സമർപ്പിക്കണം. നേരത്തെ ഐ ടി ആർ-1 ആയിരുന്നു സമർപ്പിച്ചിരുന്നത്. എന്നാൽ ക്രെഡിറ്റ് / റീഫണ്ട് ലഭിക്കുന്നതിന് വിദേശ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ സമർപ്പിക്കാൻ കഴിയും.

കമ്പനികളുടെ പാർട്ണർമാരായ നികുതിദായകർ ഇനി മുതൽ ഐ ടി ആർ-2 നു പകരം ഐ ടി ആർ-3 ആണ് സമർപ്പിക്കേണ്ടത്. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും പേപ്പർ ഫോം സമർപ്പിക്കാനാകും.

Advertisement