Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

PERSONAL FINANCE

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക, വായ്പ എടുക്കൽ സുഗമമാക്കാം

, 1:02 pm

വായ്പയ്ക്കായി അപേക്ഷ നല്‍ക്കുമ്പോള്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പരിശോധനക്ക് വിധേയമാക്കുന്ന ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പ തിരിച്ചടവു ശേഷി, വായ്പക്കുള്ള അർഹത, മുന്‍കാല ചരിത്രം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ക്രെഡിറ്റ് സ്‌കോര്‍. സ്വതന്ത്ര ഏജന്‍സികളായ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിച്ച് വായ്പാ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക. വായ്പ സുഗുമമായി ലഭിക്കാന്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

* ക്രെഡിറ്റ് സ്‌കോര്‍ 750-ന് മുകളിലുള്ളവര്‍ക്കാണ് പൊതുവേ വായ്പ ലഭിക്കുക. അതിനാല്‍ ഈ പോയിന്റിനു മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക.

* ക്രെഡിറ്റ് കാര്‍ഡിലെ പരിധി എല്ലാ മാസവും പൂര്‍ണമായി ഉപയോഗിച്ചുതീര്‍ക്കാതിരിക്കുക.

* ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ഇടയ്ക്കിടയ്ക്ക് മുടക്കുന്നത് ഒഴിവാക്കുക

* ഏതെങ്കിലും വായ്പയുടെ തിരിച്ചടവോ പുതുക്കി വയ്ക്കലോ വൈകിയാല്‍ സ്‌കോര്‍ കുറയും.

* ഗാരന്റി നിന്നിട്ടുള്ള മറ്റുള്ളവരുടെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ അതും മോശമായി ബാധിക്കും.

* വായ്പ അടച്ചുതീര്‍ത്ത ശേഷം ബാങ്കിലെ അക്കൗണ്ടില്‍ അത് വരവ് വച്ചു എന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ അത് സ്‌കോര്‍ കുറയ്ക്കും.

* ഓരോ തവണ ക്രെഡിറ്റ് റിപ്പോര്‍ട്ട് തേടുമ്പോഴും ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരും. അതിനാല്‍ ഒരേസമയം ഒന്നിലേറെ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ ക്രെഡിറ്റ് കുറഞ്ഞുകൊണ്ടേയിരിക്കും.

* ഒരിക്കല്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമായതുകൊണ്ട് വായ്പ നിഷേധിക്കപ്പെട്ടാല്‍ അത് പരിഹരിക്കാതെ വായ്പാ അപേക്ഷ ബാങ്കുകളില്‍ നല്‍കരുത്.

* മാസതവണകള്‍ മുടങ്ങാതെ അടയ്ക്കണം. കൃത്യം തീയതിക്കുതന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കണം. പുതുക്കിയെടുക്കേണ്ട വായ്പകള്‍ ആണെങ്കില്‍ നിശ്ചിത തീയതിയില്‍ തന്നെ പുതുക്കിയിരിക്കണം.

Advertisement