ഭവനവായ്പ എടുക്കാന്‍ ഇതാണ് പറ്റിയ അവസരം; എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഇളവുകള്‍ കൂടും

ഒരു വീടുപണിയാനുള്ള പ്ലാനിലാണോ? എങ്കില്‍ ഭവനവായ്പയെടുക്കാന്‍ ഇതാണ് പറ്റിയ അവസരം. ആകര്‍ഷകരമായ നിരക്കുകളില്‍ ഇപ്പോള്‍ ഹോം ലോണ്‍ ലഭ്യമാണ്. വായ്പയെടുക്കുന്നത് സ്ത്രീകളാണെങ്കില്‍ പലിശ നിരക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന ബാങ്കുകളുമുണ്ട്.

താരതമ്യേന നീണ്ട കാലാവധിയുള്ള ലോണുകളാണ് ഹോം ലോണുകള്‍. നിങ്ങള്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കി ലോണെടുത്തില്ലെങ്കില്‍, ഒരുപാട് നഷ്ടം സംഭവിക്കാനും ഇടയുണ്ട്.

സാമ്പത്തിക വായ്പ നല്‍കുന്ന വസ്തുവിനെ സംബന്ധിച്ചും കടംവാങ്ങുന്നയാളെ സംബന്ധിച്ചും ഓരോ സ്ഥാപനത്തിനും അവരുടേതായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അതുപോലെ തന്നെ കുറഞ്ഞ നിരക്ക് വായ്പയെടുക്കുന്ന എല്ലാ ആളുകള്‍ക്കും ലഭിക്കണമെന്നില്ല. അതിന് മിക്കപ്പോഴും ചില മാനദണ്ഡങ്ങളുണ്ടായിരിക്കും. ഭവനായ്പ നല്‍കുന്ന കുറച്ച് സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്തശേഷം ഓരോന്നിന്റെ മാനദണ്ഡങ്ങളും പലിശനിരക്കും താരതമ്യം ചെയ്തശേഷമേ എവിടെ നിന്ന് വായ്പയെടുക്കണം എന്ന് തീരുമാനിക്കാവൂ. പലിശ നിരക്ക് കുറഞ്ഞാല്‍ നിങ്ങള്‍ അടക്കേണ്ട ഇ.എം.ഐയും കുറയും.

കുറഞ്ഞ നിരക്കില്‍ ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകള്‍:

1. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: 6.4% മുതല്‍ 7.25% വരെയാണ് ഭവനവായ്പകള്‍ക്ക് യൂണിയന്‍ ബാങ്ക് ഈടാക്കുന്ന പലിശ. 6.8% ആണ് ആര്‍.എല്‍.എല്‍.ആര്‍ (ആര്‍.ബി.ഐയുടെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക്).

ബാങ്ക് ഓഫ് ഇന്ത്യ: 6.5% ആണ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകള്‍ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. 7.8% ആണ് കൂടിയ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ: 6.5% മുതല്‍ 7.85 വരെയാണ് ഭവനവായ്പ നിരക്ക്. 6.5% ആണ് ആര്‍.എല്‍.എല്‍.ആര്‍

ബാങ്ക് ഓഫ് ഇന്ത്യ: 6.5% മുതല്‍ 8.2% വരെ നിരക്കിലാണ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ നല്‍കുന്നത്. ആര്‍.എല്‍.എല്‍.ആര്‍ 6.85% ആണ്.

കൊടാക് മഹീന്ദ്ര ബാങ്ക്: 6.55% മുതല്‍ 7.1% വരെയാണ് ഇവിടുത്തെ പലിശ നിരക്ക്.

കുറഞ്ഞ നിരക്കില്‍ ഭവന വായ്പ കിട്ടുന്നത് ആര്‍ക്കെല്ലാം?

വായ്പയെടുക്കുന്നയാള്‍ക്ക് മികച്ച ക്രഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും. അതുകൊണ്ട് വായ്പ ഏത് ബാങ്കില്‍ നിന്ന് എടുക്കണമെന്ന് തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങളുടെ ക്രഡിറ്റ് റെക്കോര്‍ഡ് നേടിയെടുക്കുകയും അതനുസരിച്ച് വിവിധ ബാങ്കുകള്‍ നല്‍കുന്ന നിരക്കുകള്‍ താരതമ്യം ചെയ്യുകയും വേണം. വായ്പാ പങ്കാളിയായി ഒരു സ്ത്രീയുണ്ടെങ്കില്‍ പലിശ നിരക്കില്‍ 0.05% ഇളവ് കൂടി ലഭിക്കും. അതുകൊണ്ട് ഭാര്യയുമായി ചേര്‍ന്ന് ലോണെടുക്കുകയാണെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ നിരക്കില്‍ വായ്പകിട്ടും.

എല്ലാ ഭവനവായ്പകളെ സംബന്ധിച്ചും ബാങ്കിന്റെ മാര്‍ജിന്‍ സമാനമായിരിക്കും, എന്നാല്‍ ആര്‍.ബി.ഐ സര്‍ക്കുലര്‍ പ്രകാരം ബാങ്കുകള്‍ക്ക് ഇടപാടുകാരനില്‍ നിന്നും റിസ്‌ക് പ്രീമിയം ഈടാക്കാന്‍ അവകാശമുണ്ട്. ബാങ്ക് ചുമത്തുന്ന റിസ്‌ക് പ്രീമിയം നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത് എത്രത്തോളം റിസ്‌ക് ആണ് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടാണ് ഓരോരുത്തരെ സംബന്ധിച്ചും വായ്പാ നിരക്കുകളില്‍ വ്യത്യാസം വരുന്നത്.

പലിശ നിരക്കുകള്‍ ഒരു ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും പലിശ നിരക്കുകള്‍ പുതുക്കാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. ബെഞ്ച്മാര്‍ക്കിലുണ്ടാകുന്ന ഏത് മാറ്റവും മൂന്നുമാസത്തിനുള്ളില്‍ വായ്പയെടുക്കുന്നയാള്‍ക്കുമേല്‍ വന്നുവീഴും.

ഇ.എം.ഐ എങ്ങനെ കണക്കാക്കാം?

ഭവന വായ്പ ഇ.എം.ഐ കണക്കുകൂട്ടാന്‍ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകളുണ്ട്. അവയിലേതെങ്കിലുമൊന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇ.എം.ഐ കണക്കുകൂട്ടാവുന്നതാണ്്.

Latest Stories

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി, വ്യോമസേന അ​ഗംങ്ങളെ അഭിനന്ദിച്ചു

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്