Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

PERSONAL FINANCE

34 ലക്ഷം സമ്പാദിക്കാൻ നിക്ഷേപിക്കേണ്ടത് ഡെയ്‌ലി 75 രൂപ !

, 11:50 am

പ്രിയപ്പെട്ട യുവ സുഹൃത്തേ,

താങ്കൾക്ക് ജോലി ഉണ്ടെന്നു കരുതട്ടെ. ഇരുപതു വർഷത്തെ സർവീസ് പൂർത്തിയാകുമ്പോൾ ഒരു വലിയ തുക സമ്പാദ്യമായി ഉണ്ടാകണമെന്ന് താല്പര്യമുണ്ടോ ? അതായത് 34 ലക്ഷം രൂപ. കണ്ണ് തള്ളുന്നുണ്ട്, ഇല്ലേ, എന്നാൽ വേണ്ട. കിട്ടുന്ന ശമ്പളം മുഴുവൻ അടിച്ചു പൊളിച്ചു കളയാതെ ചെറിയ തുക മാറ്റിവെക്കാൻ തയ്യാറുണ്ടോ ? ചെറിയ തുക എന്ന് പറഞ്ഞാൽ? സംശയിക്കേണ്ട, ഡെയ്‌ലി 75 രൂപ, അത്രമാത്രം, അതായത് മാസം 2250 രൂപ.

ഇതെങ്ങനെ വർക് ഔട്ടാകും അല്ലേ?

ഈ തുക ഓഹരി അധിഷ്ഠിതമായ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത്തരം നിക്ഷേപം ശരാശരി 15 ശതമാനം സി. എ. ജി. ആർ അതായത് കോമ്പൗണ്ട് ആനുവൽ ഗ്രോത്റേറ്റ് നല്കുന്നെണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സമ്പാദ്യം എങ്ങനെ വളരുന്നു എന്ന് കാണണ്ടേ?
മാസം തോറും 2250 രൂപ ക്രമമായി 20 വർഷത്തേക്ക് വേണം നിക്ഷേപിക്കാൻ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്. ഐ. പി എന്ന ചുരുക്ക പേരിലാണ് ഇത്തരം നിക്ഷേപങ്ങൾ അറിയപ്പെടുന്നത്. അങ്ങനെ 20 വർഷം കൊണ്ട് പ്രിയ യുവസുഹൃത് നിക്ഷേപിക്കുന്നത് 540,000 രൂപയാണ്. ശരിക്കു പറഞ്ഞാൽ 15 ശതമാനം വളർച്ച കണക്കാക്കിയാൽ ഇത് 20 വർഷം കഴിയുമ്പോൾ ഒമ്പത് ലക്ഷം രൂപയായാണ് വളരുക. എന്നാൽ ഇവിടെയാണ് നിക്ഷേപത്തിന്റെ കോംപൗണ്ടിങ് വളര്ച്ചയുടെ പ്രസക്തി.

15 ശതമാനം സി. എ. ജി. ആറിൽ നിങ്ങളുടെ ഈ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഈ രീതിയിൽ 20 വർഷം കഴിയുമ്പോൾ 33,68,789 രൂപയായി വളരുന്നു. ഇതാണ് എസ്. ഐ. പി നിക്ഷേപത്തിന്റെ മാജിക്. നിക്ഷേപം കോംപൗണ്ടിങ് രീതിയിൽ പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടിലാകുമ്പോൾ ഇത് സംഭവിക്കുന്നു. വേണ്ടത് മികച്ച മ്യൂച്വൽ ഫണ്ടിന്റെ മെച്ചപ്പെട്ട ഓഹരി അധിഷ്ഠിത സ്‌കീം തിരഞ്ഞെടുക്കുക എന്നതാണ്.

അതുകൊണ്ട് യുവ സുഹൃത്തേ,

കോംപൗണ്ടിങ് വളര്ചയുടെ ശക്തി മനസിലാക്കി 24-25 വയസു മുതൽ തന്നെ കൃത്യമായ പ്ലാനിങ്ങോടെ നിക്ഷേപം ആരംഭിക്കുക. നിങ്ങളുടെ തുക എത്രയോ ചെറുതാകട്ടെ, മാസം തോറും അത് കൃത്യമായി മാറ്റി വച്ച് നിക്ഷേപം നടത്തുക. മൾട്ടിപ്ലക്സിൽ മാസത്തിൽ രണ്ടോ, മൂന്നോ സിനിമ കാണുന്ന കാശും വമ്പൻ റെസ്റ്ററന്റിലെ ഒരു ഡിന്നറും മാറ്റി വച്ചാൽ തന്നെ 45 വയസാകുമ്പോൾ 34 ലക്ഷം എന്ന മികച്ച സമ്പാദ്യം നിങ്ങൾക്ക് നേടാനാകും. ജോലി ചെയ്യാനുള്ള നിങ്ങളുടെ സമയം വീണ്ടും ബാക്കിയുണ്ട്. 20 വർഷം എന്നത് വേണമെങ്കിൽ നീട്ടാ, അപ്പോൾ കൂടുതൽ നേട്ടം കൊയ്യാനുമാകും.

Advertisement