മില്ല്യണ്‍ ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിച്ച് ഫോണ്‍പേ

  • ഒക്ടോബറില്‍ 10 കോടി പ്രതിമാസ സജീവ ഉപയോക്താക്കളും 92.5 കോടി ട്രാന്‍സാക്ഷനുകളും രേഖപ്പെടുത്തിയിരിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയില്‍, 25 കോടി ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തു എന്ന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിക്കുന്നു. 2020 ഒക്ടോബറില്‍ 10 കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കളും (MAU) 230 കോടി ആപ്പ് സെഷനുകളും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഒക്ടോബറില്‍ വാര്‍ഷിക TPV റണ്‍ നിരക്ക് 20 ലക്ഷം കോടി എന്നതിനൊപ്പം, ഫോണ്‍പേയ്ക്ക് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായ 92.5 കോടി ട്രാന്‍സാക്ഷനുകള്‍ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ വിപണിയില്‍ 40% -ലധികം ഓഹരി പങ്കാളിത്തത്തോടുകൂടി, ഫോണ്‍പേ 83.5 കോടി UPI ട്രാന്‍സാക്ഷനുകള്‍ പ്രോസസ്സുചെയ്തിരിക്കുന്നു.

ഈ നാഴികക്കല്ലിനെക്കുറിച്ച് ഫോണ്‍പേയുടെ സിഇഓയും സ്ഥാപകനുമായ സമീര്‍ നിഗത്തിന്റെ വാക്കുകളിലൂടെ, “25 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, കൂടാതെ നിരവധി ഇന്ത്യക്കാര്‍ ഞങ്ങളുടെ സേവനങ്ങളില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കുന്നതില്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഓരോ ഇന്ത്യന്‍ പൗരന്റേയും ഒരു ജീവിതരീതിയായി മാറ്റുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ഞങ്ങള്‍, ഞങ്ങളുടെ അടുത്ത ലക്ഷ്യം 2022 ഡിസംബര്‍ മാസത്തോടെ രജിസ്റ്റര്‍ ചെയ്ത 50 കോടി ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിക്കുക എന്നതാണ്. Karte Ja. Badhte Ja (ചെയ്യൂ മുന്നേറൂ) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് ധാര്‍മ്മികതയ്ക്ക് അനുസൃതമായി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി ഞങ്ങള്‍ പുതിയതും നൂതനവുമായ ഉല്‍പ്പന്നങ്ങള്‍ സമാരംഭിക്കുന്നതും അതുപോലെ തന്നെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും പട്ടണത്തിലെയും എല്ലാ വ്യാപാരികളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകാര്യത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.””

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ സ്വീകാര്യതയില്‍ വലിയ മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്, കൂടാതെ എല്ലാ പ്രായപരിധിയിലും, നഗര, ഗ്രാമപ്രദേശങ്ങളിലും വരുമാന നിലവാരത്തിലുമുള്ള ഉപഭോക്താക്കള്‍ക്കായി ഫോണ്‍പേ ഈ ദൗത്യത്തിന് നേതൃത്വം നല്‍കി. മികച്ച പേയ്‌മെന്റുകളുടെ വിജയ നിരക്ക്, ട്രാന്‍സാക്ഷനുകളുടെ വേഗത, ഉപയോഗിക്കാന്‍ എളുപ്പമുള്ള ഉപയോക്തൃ ഇന്റര്‍ഫേസ് എന്നീ PhonePe ആപ്പ് നല്‍കുന്ന കാര്യങ്ങളിലൂടെയാണ് ഈ വളര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്നത്.