ഇന്ത്യയിലെ 5500 താലൂക്കുകളിലായി 25 ദശലക്ഷം ചെറുകിട വ്യാപാരികളെ ഫോണ്‍പേ ഡിജിറ്റൈസ് ചെയ്യുന്നു; രാജ്യത്തുടനീളം പതിനായിരത്തിലധികം തൊഴിലവസരങ്ങളും

ഇന്ത്യയിലുടനീളമുള്ള 25 ദശലക്ഷത്തിലധികം ചെറുകിട വ്യാപാരികള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ പ്രഖ്യാപിക്കുന്നു. തല്‍ക്ഷണ പേയ്‌മെന്റ് സ്ഥിരീകരണങ്ങള്‍, രസീതുകള്‍, അനുരഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പേയ്‌മെന്റ് പ്രക്രിയയുടെ അന്തിമ നിയന്ത്രണം ചെറുകിട വ്യാപാരിയുടെ കൈകളില്‍ എത്തിക്കുന്നതിന് കമ്പനി, ഇവരെ ഫോണ്‍പേ ഫോര്‍ ബിസിനസ് (PhonePe for Businsse) ആപ്പിലേക്ക് ഓണ്‍ബോര്‍ഡ് ചെയ്യുന്നു. ഇടത്തരം നഗര, ഗ്രാമപ്രദേശങ്ങളില്‍ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മര്‍ച്ചന്റ് അക്വിസിഷന്‍ ടീം വഴി 5,500 താലൂക്കുകളില്‍ എത്തിച്ചേരാനാണ് പദ്ധതി.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ അതിവേഗം പ്രചാരത്തിലായിട്ടും, ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികള്‍ ഇപ്പോഴും പണത്തെ ആശ്രയിക്കുന്നു. കിരാന ഉടമകള്‍ക്ക് സ്മാര്‍ട്ട് ഫോണിനും ഡാറ്റയ്ക്കുമൊപ്പം പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാനുള്ള ആഗ്രഹമുണ്ട്, എന്നാല്‍ അവരുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സേവനങ്ങളൊന്നും തന്നെയില്ല. ഉപഭോക്താക്കളെ നേടുന്നതിനും അവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും ചെറുകിട വ്യാപാരികള്‍ ആഗ്രഹിക്കുന്നു. മറുവശത്ത് ഉപഭോക്താക്കള്‍ സുരക്ഷയും സൗകര്യവും തേടുന്നു, അതേസമയം അവരുടെ പ്രാദേശിക വിശ്വസ്ത അയല്‍ വ്യാപാരിയെ ആശ്രയിയ്ക്കുന്നതും തുടരുന്നു.

ഈ വിടവിനെ നികത്താന്‍ ഒന്നിലധികം സവിശേഷതകളിലൂടെ ഫോണ്‍പേ തയ്യാറായിരിക്കുന്നു. ഇത് അതിന്റെ വ്യാപാര പങ്കാളികള്‍ക്ക് ഫോണ്‍പേ ആപ്പില്‍. ഒരു വ്യക്തിഗത സ്റ്റോര്‍ പേജ് വാഗ്ദാനം ചെയ്യുന്നു, അവരുടെ സ്റ്റോര്‍ സമയം ലിസ്റ്റുചെയ്യാനും ഉല്‍പ്പന്ന കാറ്റലോഗ് പങ്കിടാനും ഹോം ഡെലിവറി ഓപ്ഷനുകള്‍ പ്രചരിപ്പിക്കാനും അതുവഴി കൂടുതല്‍ വിശാലമായ ഉപഭോക്തൃ മേഖലിയിലേക്ക് എത്തിച്ചേരാനും അനുവദിക്കുന്നു. ഫോണ്‍പേ ആപ്പിലെ സ്റ്റോറുകളുടെ ടാബ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ കണ്ടെത്തുന്നതിനും അവരുടെ ഓര്‍ഡറുകള്‍ നല്‍കുന്നതിന് കോള്‍ അല്ലെങ്കില്‍ ചാറ്റ് സവിശേഷത ഉപയോഗിച്ച് വ്യാപാരികളുമായി ബന്ധപ്പെടുന്നതിനും വിദൂരമായിരുന്ന് തന്നെ പണമടയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇടത്തരം-നഗര, ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സ് ഡിജിറ്റൈസ് ചെയ്യാനും വളരാനും സഹായിക്കുന്നതിന് ഫോണ്‍പേ ഈ സവിശേഷതകള്‍ കൊണ്ടുവരുന്നു.

പ്രഖ്യാപനത്തെക്കുറിച്ച് ഫോണ്‍പേ ഓഫ്‌ലൈന്‍ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലോഹെബിന്റെ വാക്കുകളിലൂടെ, “”ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ചെറുകിട വ്യാപാരികള്‍ പുരോഗതി പ്രാപിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ശ്രമിക്കുന്നു. ഈ യാത്രയില്‍, ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികളുമായി പങ്കാളികളാകാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനും ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഇത് ഭാരതത്തിലുടനീളമുള്ള വ്യാപാര പങ്കാളികളെ ശാക്തീകരിക്കുന്നതിനിടയില്‍ ഡിജിറ്റല്‍ വിടവ് നികത്താന്‍ സഹായിക്കുന്നതിനായി, ഇന്ത്യയുടെ പുരോഗതിയില്‍ ഫോണ്‍പേ വഹിച്ച പങ്ക് പ്രതിഫലിപ്പിക്കുന്ന “ചെയ്യൂ മുന്നേറൂ (Karte Ja. Badhte Ja) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് ധാര്‍മ്മികതയ്ക്ക് അനുസൃതമാണ്.””

ഫോണ്‍പേയെ കുറിച്ച്:

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണ്‍പേ, ഇന്ത്യയിലെ 200 മില്ല്യണ്‍ രജിസ്റ്റര്‍ചെയ്ത ഉപയോക്താക്കള്‍ക്കൊപ്പം അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് കമ്പനിയാണ്. ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മൊബൈല്‍, ഡിറ്റിഎച്ച്, ഡാറ്റ കാര്‍ഡുകള്‍ എന്നിവ റീചാര്‍ജുചെയ്യുന്നതിനും യൂട്ടിലിറ്റി പേയ്‌മെന്റുകള്‍ നടത്തുന്നതിനും സ്വര്‍ണ്ണം വാങ്ങുന്നതിനും, നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഫോണ്‍പേ ഉപയോഗിക്കാനാകും 2017-ല്‍ ഫോണ്‍പേ ഉപയോക്താക്കള്‍ക്കായി, അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നും 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷന്‍ നല്‍കുന്നതിനായി ഡിജിറ്റല്‍ സ്വര്‍ണം സമാരംഭിച്ചതോടെ, ധനകാര്യ സേവനങ്ങളിലേക്കും കടന്നു.

നികുതി ലാഭിക്കല്‍ ഫണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍, അന്താരാഷ്ട്ര ട്രാവല്‍ ഇന്‍ഷുറന്‍സ്, കോവിഡ് -19 പാന്‍ഡെമിക്കിനായുള്ള സമര്‍പ്പിത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമായ കൊറോണ കെയര്‍ തുടങ്ങിയ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമുകള്‍, ഫോണ്‍പേ ആരംഭിച്ചു.. 2018-ല്‍ ഫോണ്‍പേ, അതിന്റെ സ്വിച്ച് പ്ലാറ്റ്‌ഫോം സമാരംഭിച്ചതിലൂടെ, ഇന്ന് ഉപഭോക്താക്കള്‍ക്ക് Ola, Myntra, IRCTC, Goibibo, redBus, Oyo, Treebo തുടങ്ങിയവ ഉള്‍പ്പെടെയുള്ള 100-ല്‍ കൂടുതല്‍ ആപ്പുകളില്‍ നിന്നും ഫോണ്‍പേ മൊബൈല്‍ ആപ്പില്‍ നിന്നുതന്നെ നേരിട്ട് ഓഡറുകള്‍ നല്‍കാനാകുന്നു. രാജ്യവ്യാപകമായി 500 നഗരങ്ങളിലെ 11 മില്ല്യണ്‍ വ്യാപാരി ഔട്ട്‌ലെറ്റുകളില്‍ ഫോണ്‍പേ സ്വീകരിയ്ക്കുന്നു.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി