Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS

വായ്പാ തട്ടിപ്പിൽ കുടുങ്ങിയ പഞ്ചാബ് നാഷനൽ ബാങ്ക് വൻ നഷ്ടത്തിൽ, എൻ പി എ കുത്തനെ ഉയർന്നു

, 12:52 pm

നിരവ് മോദി 12,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ [ജനുവരി – മാർച്ച്] വൻനഷ്ടത്തിലേക്ക് കൂപ്പുകുത്തി. 13416 .91 കോടിയുടെ നഷ്ട്ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. കുതിച്ചുയർന്ന നിഷ്ക്രിയ ആസ്തികൾക്ക് പണം മാറ്റി വയ്‌ക്കേണ്ടി വന്നതാണ് നഷ്ടം കുതിച്ചുയരാൻ കാരണം. ഒരു ക്വാർട്ടറിലെ മാത്രം നഷ്ടമാണ് ഇത്. ബാങ്കിന്റെ ചരിത്രത്തിൽ ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നഷ്ടവും ഇതാണ്.

ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ അരങ്ങേറിയത്. മറ്റു ബാങ്കുകൾക്ക് കൊടുത്തു തീർക്കേണ്ടതടക്കം 20,000 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 261 .90 കോടി രൂപ ലാഭം നേടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ പ്രകടമായ വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊത്തം വരുമാനം 14,989 .33 കോടിയിൽ നിന്ന് 12,945 .68 കോടിയിലേക്ക് താഴ്ന്നു.

ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി നെറ്റ് എൻ പി എ] ഒരു വർഷം മുൻപ് 7 .81 ശതമാനമായിരുന്നത് ഇപ്പോൾ 11 .24 ശതമാനമായി ഉയർന്നു. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ ഉടലെടുത്തിരിക്കുന്നത്.

Advertisement