സൈന്യത്തിന്റെ സുരക്ഷ, പ്രത്യേക വിമാനം; ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ചു; മിന്റ് റോഡിലെയും നാഗ്പൂരിലെയും നിലവറകളില്‍ താഴ്ത്തി ആര്‍ബിഐ

വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് തുടങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ആദ്യഭാഗമായി ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്.

1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി റിസര്‍വ് ബാങ്ക്എടുത്തിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് അവസാനം ആര്‍ബിഐയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അതില്‍ 413.8 ടണ്‍ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27.5 ടണ്‍ സ്വര്‍ണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി.

ഒട്ടുമിക്ക സെന്‍ട്രല്‍ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആര്‍ബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്റ്റോക്ക് വിദേശത്ത് വര്‍ധിക്കുന്നതിനാല്‍ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 15 വര്‍ഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആര്‍ബിഐ 200 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ തോത് അടിക്കടി ഉയര്‍ത്തുന്നുണ്ട്.

ആര്‍ബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും വിദേശകാര്യമന്ത്രിയും അഭ്യന്തര-പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന ശേഷമാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി തുടങ്ങിയത്.

മാര്‍ച്ച് അവസാനത്തോടെയാണ് ബ്രിട്ടനില്‍ നിന്നുള്ള സ്വര്‍ണനീക്കം ആരംഭിച്ചത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇത്രയും സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയില്‍ ചുമത്തുന്ന സംയോജിത ജിഎസ്ടിയില്‍ ഇളവ് നല്‍കിയില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന തുക സ്റ്റോറേജ് ചിലവില്‍ കുറച്ച് ലാഭിക്കാനും ഈ നീക്കം ആര്‍ബിഐയെ സഹായിക്കും.

അതേസമയം, കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണവിലയും 5,540 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളിവിലയില്‍ ഇന്ന് മികച്ച കുറവുണ്ടായി. ഗ്രാമിന് രണ്ടുരൂപ താഴ്ന്ന് വില 98 രൂപയിലെത്തി. രണ്ടുദിവസം മുമ്പ് വില 101 രൂപയെന്ന റെക്കോഡ് രേഖപ്പെടുത്തിയിരുന്നു.

ഈമാസം 20ന് കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയും കുറവാണ്.

അതേസമയം മൂന്ന് ശതമാനം ജി.എസ്.ടി., 53.10 രൂപ എച്ച്.യു.ഐ.ഡി ഫീസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ 57,800 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ ആഭരണം വാങ്ങാനാകൂ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം