'ഞാനാണ് നിങ്ങളുടെ സിഇഒ'; ഓഹരി ഉടമകളുടെ തീരുമാനം തള്ളി ബൈജു രവീന്ദ്രന്‍; ജീവനക്കാര്‍ക്ക് കത്തുകള്‍ കൈമാറി; ഹൈക്കോടതിയെ സമീപിച്ചു; നിര്‍ണായക നീക്കം

വിദ്യാഭ്യാസ-ടെക് കമ്പനിയായ ബൈജൂസ് സിഇഒ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ബൈജു രവീന്ദ്രന്‍ നിര്‍ണായക നീക്കവുമായി രംഗത്ത്. ബൈജൂസിന്റെ സിഇഒ ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും അദേഹം ഇന്നലെ ജീവനക്കാര്‍ക്ക് ഏഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

ബൈജു രവീന്ദ്രനേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പുറത്താക്കാന്‍ കഴിഞ്ഞ ദിവസമാണ് ഓഹരിയുടമകള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. യോഗതീരുമാനം നിയമവിരുദ്ധമാണെന്ന് ബൈജൂസ് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു രവീന്ദ്രന്‍ കത്ത് കൈമാറിയത്.

‘നമ്മുടെ കമ്പനിയുടെ സി.ഇ.ഒ. എന്ന നിലയിലാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമവാര്‍ത്തകളില്‍ നിങ്ങള്‍ വായിച്ചതിന് വിരുദ്ധമായി ഞാന്‍ ഇപ്പോഴും കമ്പനിയുടെ സി.ഇ.ഒയായി തുടരുകയാണ്. ബൈജൂസിന്റെ മാനേജ്മെന്റിലോ ബോര്‍ഡിലോ ഒരുമാറ്റവുമില്ല -ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഓഹരിയുടമകളുടെ യോഗത്തിലെ തീരുമാനം അസാധുവാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മീറ്റിംഗിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ വിധി വരുന്നതുവരെ നിക്ഷേപകരുടെ മീറ്റിംഗില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

കോടികളുടെ തട്ടിപ്പ് ആരോപണം നിലനില്‍ക്കേ മലയാളിയും ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നുവെന്നുള്ള വിവരം പുറത്തായിരിക്കുന്നത്. നേരത്തെ തന്നെ ബൈജു രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് എല്ലാവരെയും കബളിപ്പിച്ച് ബൈജൂസ് രാജ്യം വിട്ടതെന്നുള്ള വാര്‍ത്തകള്‍ വരുന്നത്.

ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Read the full text of Raveendran’s note to employees:

Dear Team member,

I am writing this letter to you as the CEO of our Company. Contrary to what you may have read in the media, I continue to remain CEO, the management remains unchanged, and the board remains the same. Put differently, it is “business as usual” at BYJU’S.The governance of our company is anchored in the Articles of Association and the Shareholder Agreement, further reinforced by the prevailing company law. These documents collectively form the constitutional backbone of our operations, setting out the rules and procedures by which we must abide. Our company’s governance structures are meticulously crafted and legally binding, ensuring decisions and changes occur within a rigorous legal and procedural framework. They aren’t just suggestions; they are firm rules that everyone in the company, including all shareholders, must follow. Think of it like the game rules that all players must stick to in a board game. Just as you can’t change the rules of a game midway without agreement from all players, we can’t alter how our company is run without following these strict guidelines.

At yesterday’s Extraordinary General Meeting (EGM), a lot of these essential rules were violated. This means that whatever was decided in that meeting does not count, because it didn’t stick to the established rules. Regardless of the relentless trial by the media, I firmly believe that the truth will inevitably prevail. As Mark Twain once said, a lie can travel halfway around the world while the truth is still putting on its shoes.

It is crucial for everyone to understand the specific issues that make this EGM a farce. Let me outline some of the key discrepancies that were observed:

– The meeting was convened without following the proper procedure set out by the law and the Company’s Articles of Association.

– To pass any resolution the meeting needs to have a proper quorum, a set of people who are mandatory. Our Articles are clear on the quorum requiring the presence of at least one Founder Director. Consequently any resolutions taken at the meeting are not enforceable as per law.

– The claims made by a small group of select minority shareholders that they have unanimously passed the resolution in the EGM is completely wrong. Only 35 out of 170 shareholders (representing around 45% of shareholding) voted in favour of the resolution. That in itself shows the very limited support that this irrelevant meeting received.

– Our Shareholder Agreement grants the authority to modify the board’s composition, the management team, and the CEO’s role exclusively to the board, not to a group of shareholders. Recognising this, these few select investors have framed their resolution in a manner that requests the board to merely ‘consider’ changes to the current board structure, rather than directly mandating it. This is evident from the excerpt of the resolution passed in yesterday’s meeting: “RESOLVED THAT the approval of shareholders is hereby accorded for the Company and Board to Consider changes to the current Board structure to …….”. I assure you that, as always, I am dedicated to making decisions that serve the best interests of our company.

Additionally, The Honourable Karnataka High Court had granted interim relief, clearly stating that any decisions made during the meeting would not be given effect until resolution. This order, coupled with numerous procedural irregularities and deficiencies, invalidates the resolutions passed by a select, narrow group of shareholders.

It should be clear from the above and the various news reports, which paint a contradictory picture of the effect of yesterday’s meeting, that these minority shareholders are intent on spreading misinformation in the media. The Company will not stoop to their level and engage in a media war. We are confident that their actions will ultimately fail, and the Company’s position will prevail.

Regardless of this uncalled-for drama, the management is devoting its full attention to the Company’s operations, with our vision for the Company unmarred. The sun will rise again tomorrow, and we will continue our business, undeterred by the rumors and false narratives being circulated. Rest assured that I am not taking any of these allegations lying down and will challenge these illegal and prejudicial actions.

Our rights issue has seen an overwhelming response. In fact, such has been the scale of its success that even those who were sitting on the fence are now rushing to get a piece of the action. This momentum is irreversible, and our comeback is now inevitable.

To reemphasize, the rumours of my firing have been greatly exaggerated and highly inaccurate.

Warm regards,

Byju Raveendran

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം