2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയുടെ ആസ്തി 138 കോടിയായി ഉയരും.
2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് അക്ഷത മൂര്‍ത്തിയുടെ അറ്റ മൂല്യം കുതിച്ചുയര്‍ന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകളുമാണ് അക്ഷത മൂര്‍ത്തി.
മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതോടെ ഓഹരി ഒന്നിന് 18 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ 3,89,57,096 ഇക്വിറ്റി ഷെയറുകളാണ് അക്ഷതാ മൂര്‍ത്തിയുടെ കൈവശമുള്ളത്. ഇത് ഇന്‍ഫോസിസിന്റെ മൊത്തം പെയ്ഡ് അപ് ക്യാപിറ്റലിന്റെ 1.05 ശതമാനം വരും.
ഇന്‍ഫോസിസ് ഓഹരിയില്‍ നിന്നു മാത്രമുള്ള അക്ഷത മൂര്‍ത്തിയുടെ ആകെ ആസ്തി 70.12 കോടി രൂപ മൂല്യമുണ്ട്. 2023 ഒക്ടോബര്‍ 12-നാണ് ഇന്‍ഫോസിസിന്റെ സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നത്.