മലയാളികളുടെ സംരംഭം; പ്രേമലു സിനിമയിലൂടെ പരിചിതം; ഇവി സ്‌കൂട്ടര്‍ രംഗത്തെ വിപ്ലവം; കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'റിവര്‍'

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. വെണ്ണലയില്‍ എന്‍എച്ച് ബൈപ്പാസില്‍ പുതിയ റോഡിനു സമീപമാണ് പുതിയ സ്റ്റോര്‍. റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്‌ക്ലൂസീവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാകും.

തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോടുകാരന്‍ വിപിന്‍ ജോര്‍ജും 2021ലാണ് റിവര്‍ സ്ഥാപിക്കുന്നത്. രണ്ടര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറില്‍ ആദ്യ മോഡലായ ഇന്‍ഡി പുറത്തിറക്കി. നിലവില്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലായി എട്ട് ഷോറൂമുകളാണുള്ളത്. കമ്പനിയുടെ ഒമ്പതാമത്തെ ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. പ്രേമലു സിനിമയിലൂടെ മലയാളികള്‍ക്കും റിവര്‍ സ്‌കൂട്ടര്‍ പരിചിതമാണ്.

1,42,999 രൂപയാണ് ഇന്‍ഡിയുടെ കൊച്ചി എക്സ് ഷോറും വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും റിവറിന്റെ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ച്ചില്‍ രാജ്യത്തുടനീളം 25 സ്റ്റോറുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ കൊച്ചിയില്‍ പറഞ്ഞു.

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര