സാംസങ് ബിഗ് ടിവി ഡെയ്‌സ് പ്രഖ്യാപിച്ചു; 20 ശതമാനം വരെ ക്യാഷ്ബാക്ക്, ബിഗ് സ്‌ക്രീന്‍ ടിവികള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടിയും

  • 55 ഇഞ്ചും അതിനു മുകളിലും വലുപ്പമുള്ള ക്യുഎല്‍ഇഡി, ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി, ക്യുഎല്‍ഇഡി 8കെ ടിവികള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍
  • ഉറപ്പായ സമ്മാനങ്ങള്‍ – തിരഞ്ഞെടുത്ത പ്രീമിയം ടിവികള്‍ക്കൊപ്പം ഗാലക്സി എ51, എ31 സ്മാര്‍ട്ട്‌ഫോണുകള്‍, HW-Q800T, HW-Q900T സൌണ്ട് ബാറുകള്‍ എന്നിവ. 1990 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐകള്‍

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 55 ഇഞ്ചും അതിനു മുകളിലും വലുപ്പമുള്ള ടിവികള്‍ക്കായി സാംസങ് ബിഗ് ടിവി ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് റീട്ടെയിലര്‍ ഷോറൂമുകളിലും ഓഫര്‍ ലഭിക്കും. 2021 ജനുവരി 31 വരെ ആയിരിക്കും ഓഫര്‍ കാലാവധി.

ക്യുഎല്‍ഇഡി (QLED) ടിവികള്‍, ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി, ക്യുഎല്‍ഇഡി 8കെ ടിവികള്‍ എന്നിവയുടെ 55, 65, 75, 82 ഇഞ്ച് വലുപ്പമുള്ള സാംസങിന്റെ ലാര്‍ജ് സ്‌ക്രീന്‍ ടിവികള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഓഫറുകളും ഉറപ്പായ ആനുകൂല്യങ്ങളും ലഭിക്കുന്നു. 1990 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ കൂടാതെ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ്ബാക്കും എക്സ്റ്റന്‍ഡഡ് വാറണ്ടിയും ലഭിക്കുന്നു.

ഓഫര്‍ കാലയളവില്‍ 65 ഇഞ്ച് ക്യുഎല്‍ഇഡി ടിവികള്‍ക്കും 75 ഇഞ്ച് ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവികള്‍ക്കുമൊപ്പം 22,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എ51 സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുന്നു. 55 ഇഞ്ച് QLED ടിവികള്‍, 65 ഇഞ്ച് ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവികള്‍ എന്നിവയ്ക്കൊപ്പം 18,999 രൂപ വിലയുള്ള ഗാലക്സി എ31 സ്മാര്‍ട്ട്‌ഫോണാണ് ലഭിക്കുന്നത്.

75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് ക്യുഎല്‍ഇഡി ടിവികള്‍ വാങ്ങുന്നവര്‍ക്ക് 48,990 രൂപ വിലയുള്ള HW-Q800T സൗണ്ട്ബാര്‍ ലഭിക്കും അല്ലെങ്കില്‍ 99,990 രൂപ വിലയുള്ള HW-Q900T സൗണ്ട്ബാര്‍ തിരഞ്ഞെടുത്ത ടിവി മോഡലുകള്‍ക്കൊപ്പം ലഭിക്കും.

സാംസങ് ക്യുഎല്‍ഇഡി ടിവികള്‍ക്ക് 10 വര്‍ഷത്തെ നോ സ്‌ക്രീന്‍ ബേണ്‍ ഇന്‍ വാറണ്ടിയും 1 വര്‍ഷത്തെ കോംപ്രഹന്‍സീവ് വാറണ്ടിയും പാനലിന് ഒരു വര്‍ഷത്തെ അധിക വാറണ്ടിയും ലഭിക്കുന്നു.

“2020-ല്‍ വന്‍കിട നഗരങ്ങളിലും ചെറുകിട നഗരങ്ങളിലും ഗ്രാമീണ വിപണികളില്‍ പോലും 55 ഇഞ്ചിന് മുകളില്‍ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരുന്നു. സിനിമാറ്റിക് കാഴ്ച്ചാനുഭവം നല്‍കുന്ന വലിയ ടിവികളാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഹൈ ക്വാളിറ്റി ഒടിടി ഉള്ളടക്കങ്ങളുടെ വരവാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കണ്‍സ്യൂമര്‍ ഓഫറിംഗുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് “ബിഗ് ടിവി ഡെയ്‌സ്” സംഘടിപ്പിക്കുന്നത്” – സാസങ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.

“ലൈഫ്‌സ്‌റ്റൈല്‍ അപ്‌ഗ്രേഡ് ചെയ്യാനും ബിഗ് ടിവിയില്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് “ബിഗ് ടിവി ഡെയ്‌സ്” മികച്ചൊരു അവസരമാണ്. ഞങ്ങളുടെ സവിശേഷമായ ഓഫറുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരുമെന്നും അവരുടെ ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്നും ക്വാളിറ്റി ഫാമിലി ടൈമിന് വീടിനെ സജ്ജമാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” – അദ്ദേഹം പറഞ്ഞു.

സാംസങിന്റെ പ്രീമിയം ടിവി, സൗണ്ട് ബാര്‍ ലൈന്‍അപ്പ്

സാംസങ് ക്യുഎല്‍ഇഡി ടിവികള്‍

പ്രീമിയം ടിവികള്‍ക്കും ഹോം എന്റര്‍ടെയ്ന്‍മെന്റിനും പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് സാംസങ് ക്യുഎല്‍ഇഡിടിവികള്‍. അത്യാധുനികമായ പിക്ച്ചര്‍ ക്വാളിറ്റിയും മനോഹരമായ ഡിസൈനുമാണ് ഇതിന്റെ ഹൈലൈറ്റുകളില്‍ ചിലത്. ടിവിയുടെ ബ്രൈറ്റ്നെസ് ലെവലുകള്‍ ഒപ്റ്റിമൈസ് ചെയ്ത് തെളിച്ചമുള്ളതും ആഴത്തിലുള്ളതുമായ നിറങ്ങള്‍ നല്‍കുന്ന ക്വാണ്ടം ഡോട്ട് ടെക്‌നോളജിയാണ് ഇതിലുള്ളത്. ക്യുഎല്‍ഇഡി ടിവികളില്‍ ഒബ്‌ജെക്റ്റ് ട്രാക്കിംഗ് സൌണ്ട്, ആക്റ്റീവ് വോയിസ് ആംപ്ലിഫയര്‍ എന്നിവയുമുള്ളതിനാല്‍ വീട്ടില്‍ തന്നെ സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം ലഭിക്കുന്നു.

ക്യുഎല്‍ഇഡി ടിവിയില്‍ ആംബിയന്റ് മോഡുണ്ട്. വീടിന്റെയും മറ്റും അകത്തളങ്ങളുടെ ഡിസൈനിന് ചേരുന്ന തരത്തിലുള്ളൊരു കലാസൃഷ്ടിയായി ടിവി സ്വയം മാറുന്നു. ഭിത്തിയും ടിവിയും തമ്മില്‍ ഗ്യാപ്പ് ഇല്ലാത്ത തരത്തില്‍ മൌണ്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍ എന്നതിനാല്‍ ആകര്‍ഷീയണത വര്‍ദ്ധിക്കുന്നു. വണ്‍ റിമോട്ട് കണ്‍ട്രോളിലുള്ള പുതിയ ബിക്സ്ബി, അലക്സാ ഫീച്ചറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച വോയിസ് കണ്‍ട്രോള്‍ നല്‍കുന്നു. ഇതിലൂടെ എല്ലാ കണക്റ്റഡ് ഉപകരണങ്ങളിലേക്കും എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുന്നു.

ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവികള്‍

സാംസങിന്റെ 4കെ യുഎച്ച്ഡി ടിവികള്‍ വ്യത്യസ്തമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ക്രിസ്റ്റല്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ടിവിയില്‍ സുപ്പീരിയര്‍ നിറങ്ങളും സമാനതകളില്ലാത്ത ഷാര്‍പ്പ്‌നെസ്, കോണ്‍ട്രാസ്റ്റ് ലെവലുകളും ലഭിക്കുന്നു. ക്രിസ്റ്റല്‍ 4കെ ഡിസ്‌പ്ലേ, മള്‍ട്ടി വ്യൂ, അഡാപ്റ്റീവ് സൌണ്ട്, ടാപ് വ്യൂ, സ്‌ക്രീന്‍ മിററിംഗ്, ലാഗ് ഫ്രീ ഗെയ്മിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട പിക്ച്ചര്‍ ക്വാളിറ്റിയില്‍ അങ്ങേയറ്റം മികച്ച കാഴ്ച്ചാനുഭവം ലഭിക്കുന്നു.

ക്യുഎല്‍ഇഡി 8കെ ടിവി

പ്രിമിയം ടിവി സ്‌പേസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്ന ടിവിയാണ് സാംസങിന്റെ ലോകത്തിലെ തന്നെ ആദ്യത്തെ ക്യുഎല്‍ഇഡി 8കെ ടിവികള്‍. അള്‍ട്രാ പ്രിമിയം ടിവി ശേഷികളുള്ള ഇവ ഹോം എന്റര്‍ടെയ്ന്‍മെന്റിന് പുതിയ മാനങ്ങള്‍ നല്‍കുന്നു. സാംസങിന്റെ ക്യുഎല്‍ഇഡി 8കെ ടിവികളില്‍ ഇന്‍ഫിനിറ്റി സ്‌ക്രീന്‍, അഡാപ്റ്റീവ് പിക്ച്ചര്‍, ആക്റ്റീവ് വോയിസ് ആംപ്ലിഫയര്‍, ക്യു-സിംഫണി, ഒബ്‌ജെക്റ്റ് ട്രാക്കിംഗ് സൌണ്ട്+ തുടങ്ങിയ ഫീച്ചറുകളുണ്ട്.

സാംസങ് ക്യുഎല്‍ഇഡി 8കെ ടിവികളില്‍ യഥാര്‍ത്ഥ 8കെ റെസല്യൂഷന്‍, 8കെ എഐ അപ്‌സ്‌കെയ്‌ലിംഗ്, ക്വാണ്ടം പ്രോസസ്സര്‍ 8കെ, ക്വാണ്ടം എച്ച്ഡിആര്‍ എന്നിവയുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് അങ്ങേയറ്റം മികച്ച 8കെ അനുഭവമാണ്.

സാംസങ് 8കെ ക്യുഎല്‍ഇഡി ടിവികളില്‍ 33 ദശലക്ഷം പിക്സലുകളുണ്ട്. 4കെ യുഎച്ച്ഡി ടിവികളെക്കാള്‍ 4 ഇരട്ടിയും ഫുള്‍ എച്ച്ഡി ടിവിയേക്കാള്‍ 16 ഇരട്ടിയും അധികം പിക്സലുകളാണ് ഇതിലുള്ളത്. ഈ 33 ദശലക്ഷം പിക്സലുകള്‍ ഷാര്‍പ്പര്‍ റെസല്യൂഷന്‍ നല്‍കുന്നു, ഒപ്പം അങ്ങേയറ്റം മികച്ച ട്രൂ ടു ലൈഫ് പിക്ച്ചര്‍ ക്വാളിറ്റിയും നല്‍കുന്നു.

Q സീരീസ് സൗണ്ട് ബാര്‍

സ്ലീക്ക്, കോംപാക്റ്റ് ഫോം ഫാക്റ്ററുള്ള സാംസങ് Q സീരീസ്  സാംസങ് ക്യുഎല്‍ഇഡി ടിവികളുടെ ഡിസൈന്‍ ഫോര്‍വേര്‍ഡ് എയ്‌സ്‌തെറ്റിക്സിനെ കോംപ്ലിമെന്റ് ചെയ്യുന്നവയാണ്. Kvadrat (HW-Q900T മോഡലില്‍) പോലുള്ള പ്രീമിയം ടെക്‌സ്‌റ്റൈലുകളില്‍ നിന്നുള്ള ഫാബ്രിക്കാണ് Q സീരീസ് സൗണ്ട് ബാറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ച്ചാഭംഗിക്കൊപ്പം സൗണ്ട് ക്വാളിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ ഇതിനാകും.

Read more

ക്യു സീരീസ് സൗണ്ട് ബാറുകളില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയുണ്ട്. സാംസങ് ടിവികളിലെ പിക്ച്ചര്‍ ക്വാളിറ്റിയോടൊപ്പം നില്‍ക്കുന്ന തിയേറ്റര്‍ അനുഭവത്തിന് തുല്യമായ മള്‍ട്ടി ഡൈമെന്‍ഷണല്‍ സിനിമാറ്റിക് ഓഡിയോ നല്‍കാന്‍ ഇതിനാകും. സാംസങിന്റെ സിഗ്‌നേച്ചര്‍ ക്യു സിംഫണി ടെക്‌നോളജി ഈ സീരീസിലുണ്ട്. ടിവി സ്പീക്കറുകളും ക്യു സൗണ്ട് ബാറുകളും ഒരേപോലെ സൗണ്ട് നല്‍കുന്ന സംവിധാനമാണിത്.