സാംസങ് എഡ്ജ് ക്യാമ്പസ് പ്രോഗ്രാമിന്റെ അഞ്ചാം എഡിഷന്‍ ലോഞ്ച് ചെയ്ത് സാംസങ് ഇന്ത്യ; റിയല്‍-ലൈഫ് പ്രശ്‌നങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ യുവ പ്രതിഭകളെ ക്ഷണിക്കുന്നു

  • ടോപ് ബി-സ്‌കൂളുകള്‍, എഞ്ചിനിയറിംഗ് കോളേജുകള്‍, ഡിസൈന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പങ്കെടുക്കും

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്റ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് അതിന്റെ അഖിലേന്ത്യാ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് എഡ്ജ് (E.D.G.E.) ന്റെ അഞ്ചാം എഡിഷന് സമാരംഭം കുറിച്ചു. രാജ്യത്തെ സമുന്നത കോളേജുകളില്‍ നിന്നുള്ള സമര്‍ത്ഥരായ പ്രതിഭകള്‍ റിയല്‍-ലൈഫ് പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകളില്‍ വര്‍ക്ക് ചെയ്യും, സാംസങ്ങിന്റെ നേതൃനിരയില്‍ ഉള്ള പ്രമുഖരുമായി സമ്പര്‍ക്കം പുലര്‍ത്തും, കൈയ്യിലുള്ള പ്രശ്‌നത്തിന് പ്രത്യേകമായ പ്രതിവിധികള്‍ ലഭ്യമാക്കുകയും ചെയ്യും.

ടോപ് ബി-സ്‌കൂളുകള്‍, എഞ്ചിനിയറിംഗ് കോളേജുകള്‍, ഡിസൈന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് വെര്‍ച്വല്‍ ഫോര്‍മാറ്റിലുള്ള ഈ വര്‍ഷത്തെ പ്രോഗ്രാമില്‍ പങ്കെടുക്കുക.

പ്രോഗ്രാമില്‍ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരിക്കുക. ആദ്യത്തെ റൗണ്ട് ആശയരൂപീകരണം സംബന്ധിച്ചാണ്, ടീം അംഗങ്ങള്‍ ഒന്നിച്ച്, ഒരു എക്സിക്യുട്ടീവ് കേസ് സമ്മറി അവതരിപ്പിക്കും. ക്യാമ്പസ് റൗണ്ടില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ടോപ്പ് ടീമുകള്‍ ഒരു കേസ് സ്റ്റഡിയില്‍ വര്‍ക്ക് ചെയ്യും, അവരുടെ വിശദമായ സൊല്യൂഷനുകള്‍ റീജണല്‍ റൗണ്ടില്‍ സമര്‍പ്പിച്ച്, അവതരിപ്പിക്കും. റീജണല്‍ റൗണ്ടിന്റെ അവസാനം, ടോപ്പ് 8-10 ടീമുകളെ സെലക്ട് ചെയ്ത്, അതാത് സൊല്യൂഷനുകളില്‍ സാംസങ് ലീഡര്‍മാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ നയിക്കും. ഫിനാലെയില്‍, 8-10 ടീമുകള്‍ നാഷണല്‍ റൗണ്ടില്‍ മത്സരിക്കും, അതില്‍ ജേതാക്കളായ മൂന്ന് ടീമുകളെ തിരഞ്ഞെടുക്കും.

“”സാംസങ്ങില്‍, ഞങ്ങള്‍ ചെയ്യുന്നതിന്റെ എല്ലാത്തിന്റെയും കാതല്‍ ഇന്നൊവേഷനാണ്, ഓരോ പ്രോഗ്രാമിലും ഞങ്ങളുടെ ഉദ്യമം ഇന്ത്യയിലെ യുവപ്രതിഭകളെ പ്രാപ്തരാക്കുകയും, അവര്‍ക്ക് ഇന്നൊവേറ്റീവായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയുമാണ്. ഏതാനും വര്‍ഷങ്ങളായി, വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും, റിയല്‍ ലൈഫ് പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടേതായ സൊല്യൂഷനുകള്‍ അവതരിപ്പിച്ച് ക്രിയാത്മകത എടുത്തുകാട്ടാന്‍ അവര്‍ക്ക് വേദിയൊരുക്കുകയും ചെയ്യാന്‍ സാംസങ് എഡ്ജിന് സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ ഈ പ്രോഗ്രാമിന്റെ അഞ്ചാം എഡിഷനിലേക്ക് കടക്കുമ്പോള്‍, വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഉള്‍ക്കാഴ്ച്ചയുള്ള സൊല്യൂഷനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്,”” സാംസങ് എസ്ഡബ്ല്യുഎയുടെ പ്രസിഡന്റ് & സിഇഒ, ശ്രീ കെന്‍ കാങ് പറഞ്ഞു.

Read more

ഈ പ്രോഗ്രാമിനായി, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വര്‍ഷങ്ങളിലെ/ സ്‌പെഷ്യലൈസേഷനിലെ ക്യാമ്പസുകള്‍ക്കുള്ളില്‍ മൂന്ന് അംഗങ്ങളുടെ ടീം ഉണ്ടാക്കാം. ആശയരൂപീകരണ റൗണ്ടില്‍, ടീമുകള്‍ക്ക് ഏറ്റവും ഇന്നൊവേറ്റീവായ സമീപനത്തിന്മേല്‍ റിസര്‍ച്ച്, അനാലിസിസ്, ബ്രെയിന്‍ സ്റ്റോമിംഗ് ചെയ്ത് ആവിഷ്‌ക്കരിച്ച്, നിര്‍ദ്ദിഷ്ട സ്ട്രാറ്റജി സമഗ്രമായി നിര്‍വ്വചിക്കുന്ന എക്‌സിക്യുട്ടീവ് സമ്മറി സമര്‍പ്പിക്കാം. സാംസങ് ലീഡര്‍മാരും മാനേജര്‍മാരും അടങ്ങുന്ന ജൂറി അതനുസരിച്ച് റീജണല്‍ റൗണ്ടുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിക്കുന്ന ക്യാമ്പസ് ടീമുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.