2021-ലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ; 10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തില്‍ പവര്‍പാക്ക്ഡ് ഗാലക്സി M02s അവതരിപ്പിച്ചു

  • ഗാലക്സി M02s, 10,000 രൂപയ്ക്ക് താഴെ വിലയുള്ള, സാംസങിന്റെ ആദ്യത്തെ 4ജിബി റാം 6.5 ഇഞ്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണാണ്
  • ഗാലക്സി M02s-ല്‍ വലിയ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഏറ്റവും ജനപ്രീയ ഗാലക്സി M സീരീസിന് കീഴില്‍ “മാക്സ് അപ്” ഗാലക്സി M02s അവതരിപ്പിച്ചു. 2020-ല്‍ ഗാലക്സി M01, M01s എന്നിവയുടെ വിജയത്തിന് പിന്നാലെയാണ് 10000 രൂപയ്ക്ക് താഴെ വിലയുള്ള വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ദൃഢമാക്കാന്‍ വലിയ അപ്‌ഗ്രേഡുകളോട് കൂടിയ ഫോണ്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

“മാക്സ് അപ്” ഗാലക്സി M02s 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണാണ്. ഈ വില വിഭാഗത്തില്‍, ഡിജിറ്റല്‍ ഫസ്റ്റ് ഉപഭോക്താക്കള്‍ക്കായി സാംസങ് ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളാണ് ഈ ഫോണിലുള്ളത്.

“ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, പുതിയതും മാറി വരുന്നതുമായ ഉപഭോക്തൃ പെരുമാറ്റങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ മികച്ചതും താങ്ങാനാവുന്ന വിലയുള്ളതുമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഗെയ്മിംഗ്, ഓണ്‍ ഡിമാന്‍ഡ് അല്ലെങ്കില്‍ വെര്‍ച്വല്‍ കണക്റ്റിവിറ്റി തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാവുന്നതും അനുഭവം മാക്സ് അപ് ചെയ്യുന്ന തരത്തിലുമാണ് ഗാലക്സി M02s ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ഫോണില്‍ 6.5 ഇഞ്ച് സ്‌ക്രീന്‍, നോണ്‍ സ്റ്റോപ്പ് 5000 എംഎഎച്ച് ബാറ്ററി, 4ജിബി റാം ഉള്ള പവര്‍ഫുള്‍ ക്വാല്‍ക്കം പ്രോസസര്‍ തുടങ്ങിയവ ഉണ്ട്. ഇവയെല്ലാം 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഒരു ഫോണില്‍ വരുന്നത് ഇതാദ്യമായാണ്” – സാംസങ് ഇന്ത്യ, മൊബൈല്‍ ബിസിനസ് ഡയറക്ടര്‍, ആദിത്യ ബബ്ബാര്‍ പറഞ്ഞു.

“മാക്സ് അപ്” എന്റര്‍ടെയ്ന്‍മെന്റ്

ഇമ്മേര്‍സീവ് വ്യൂവിംഗ്, കണ്ടെന്റ് സ്ട്രീമിംഗ്, വീഡിയോ കോളുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ ഗാലക്സി M02s-ല്‍ 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ എച്ച്ഡി+ സ്‌ക്രീന്‍ തുടര്‍ച്ചയായി വീഡിയോകള്‍ കാണുന്നവര്‍ക്കൊരു അനുഗ്രഹമാണ്. ഗാലക്സി M02s നിങ്ങളുടെ സ്റ്റോറേജ് എക്സ്പീരിയന്‍സ് മാക്സ് അപ് ചെയ്യുന്നു. ഇതിന്റെ മെമ്മറി 1 ടിബി വരെ വികസിപ്പിക്കാം.

“മാക്സ് അപ്” ഗെയ്മിംഗ്

ഗാലക്സി M02s-ന് ഊര്‍ജ്ജം നല്‍കുന്നത് ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാണ്. മെച്ചപ്പെട്ട പ്രകടനം, സ്മൂത്ത് മള്‍ട്ടിടാസ്‌ക്കിംഗ്, തടസ്സരഹിതമായ ആപ്പ് നാവിഗേഷന്‍, ഗെയ്മിംഗ് എന്നിവ ഉറപ്പാക്കുന്നതിനായി 4ജിബി റാം ശേഷിയോടെയാണ് വരുന്നത്. ഈ വിഭാഗത്തിലെ ടോപ്പ് ഓഫ് ദ് ലൈന്‍ സ്‌പെക്ക്സ്, ഇതിനെ കൂടുതല്‍ ആകര്‍ഷണീയവും പെര്‍ഫോമന്‍സ് ഓറിയന്റഡും ആക്കുന്നു.

“മാക്സ് അപ്” ബാറ്ററി

10000 രൂപയ്ക്ക് താഴെ വിലയുള്ള വിഭാഗത്തില്‍ 5000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിള്‍ റിയര്‍ ക്യാമറയുമുള്ള സാംസങിന്റെ ആദ്യത്തെ ഫോണാണ് ഗാലക്സി M02s. വലിയ ബാറ്ററിക്കൊപ്പം 15w ഫാസ്റ്റ് ചാര്‍ജറുമുണ്ട്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യണമെന്ന ഭയമില്ലാതെ രാവും പകലും ഫോണ്‍ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. റിയര്‍ ക്യാമറാ സെറ്റപ്പില്‍ 13എംപി മെയിന്‍ ക്യാമറ, 2എംപി റിഫൈന്‍ഡ് മാക്രോ ലെന്‍സ്, ഡെഡിക്കേറ്റഡ് 2എംപി ഡെപ്ത്ത് ക്യാമറ എന്നിവയുണ്ട്. 5എംപി ഫ്രണ്ട് ക്യാമറയില്‍ സെല്‍ഫി ഫോക്കസ്, ലൈവ് ബ്യൂട്ടി ഫീച്ചര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറാ അനുഭവത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നവയാണ് ഈ ഫീച്ചറുകള്‍.

വിലയും ലഭ്യതയും

Read more

ഗാലക്സി M02s-ന്റെ 3ജിബി+32ജിബി പതിപ്പിന് 8999 രൂപയും 4ജിബി+64ജിബി പതിപ്പിന് 9999 രൂപയുമാണ് വില. ഗാലക്സി M02s ബ്ലാക്ക്, ബ്ലൂ, ഹേസ്, മാറ്റ് ടെക്‌സ്‌ച്ചേര്‍ഡ് ബോഡി എന്നിവയോടെയുള്ള റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഗാലക്സി M02s Amazon.in, Samsung.com എന്നിവിടങ്ങളിലും എല്ലാ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും.