- ഗാലക്‌സി ഡിവൈസുകളുടെ ഹോം ഡെമോയ്ക്കും ഡെലിവറിക്കും ഇത് അവസരമൊരുക്കുന്നു
- അടുത്തിടെയായി നടന്ന കണ്‍സ്യൂമര്‍ സെന്‍ട്രിക് പദ്ധതികള്‍ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരിലൂടെയുള്ള സാംസങ് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് തിരികെ കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്
ഇന്ത്യയിലെ ഏറ്റവും വിശ്വാസതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് പുതിയ സേവന പദ്ധതിയായ “സാംസങ് വീട്ടില്‍ എക്‌സ്പീരിയന്‍സ് ചെയ്യൂ” അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, വെയറബിള്‍സ് തുടങ്ങിയ ഗാലക്‌സി ഡിവൈസുകള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ അടുത്തറിയാനും വാങ്ങാനും അവസരമൊരുക്കുന്ന പദ്ധതിയാണിത്.
പ്രിയപ്പെട്ട ഗാലക്‌സി ഡിവൈസുകളുടെ ഹോം ഡെമോ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനൊപ്പം, ഉപകരണം ഓണ്‍ലൈനിലൂടെ വാങ്ങാനും ഇത് അടുത്തുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റില്‍ നിന്ന് ഹോം ഡെലിവറി ലഭിക്കുകയും ചെയ്യും. “വീട്ടില്‍ സാംസങ് എക്‌സ്പീരിയന്‍സ് ചെയ്യൂ” സേവനം 900 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളെയും ഉള്‍പ്പെടുത്തും.
“ഈ മഹാമാരിയെ തുരത്തിയോടിക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതിന് വലിയ പ്രാധാന്യമുള്ളതിനാല്‍ ഉപഭോക്തൃ സുരക്ഷക്കായി ഞങ്ങള്‍ ഒരുപാട് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പുതിയ ഷോപ്പര്‍ ജേര്‍ണികള്‍ക്കായുള്ള മറ്റൊരു പദ്ധതിയാണ് “സാംസങ് വീട്ടില്‍ എക്‌സ്പീരിയന്‍സ് ചെയ്യൂ” എന്നത്. ഞങ്ങള്‍ക്ക് ഇന്ത്യയിലുള്ള വലിയ റീട്ടെയില്‍ സാന്നിദ്ധ്യം ഉപയോഗിച്ച് ആളുകള്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള അവസരമൊരുക്കുകയാണ്.””
Read more
“”ഈ പദ്ധതിയിലൂടെ ആളുകള്‍ക്ക് ഓണ്‍ലൈനില്‍ ഉല്‍പ്പന്നം തിരയാനും വാങ്ങാനും അടുത്തുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറില്‍ നിന്ന് ഉല്‍പ്പന്നത്തിന്റെ ഡെലിവറി നേടാനും കഴിയും. ഞങ്ങളുടെ ഇത്തരം ഉദ്യമങ്ങള്‍ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ക്ക് സഹായകമാകുന്നുണ്ട്. ലോക്ക്‌ഡൌണിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്”” – സാംസങ് ഇന്ത്യ, സീനിയര്‍ വൈസ് പ്രസിഡന്റ്, മോഹന്‍ദീപ് സിംഗ് പറഞ്ഞു.