'സാംസങ് വീട്ടില്‍ എക്‌സ്പീരിയന്‍സ് ചെയ്യൂ'; ഗാലക്‌സി ഉപഭോക്താക്കള്‍ക്ക് ഹോം ഡെമോ അവതരിപ്പിച്ച് സാംസങ്

  • ഗാലക്‌സി ഡിവൈസുകളുടെ ഹോം ഡെമോയ്ക്കും ഡെലിവറിക്കും ഇത് അവസരമൊരുക്കുന്നു
  • അടുത്തിടെയായി നടന്ന കണ്‍സ്യൂമര്‍ സെന്‍ട്രിക് പദ്ധതികള്‍ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരിലൂടെയുള്ള സാംസങ് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് തിരികെ കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്

ഇന്ത്യയിലെ ഏറ്റവും വിശ്വാസതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് പുതിയ സേവന പദ്ധതിയായ “സാംസങ് വീട്ടില്‍ എക്‌സ്പീരിയന്‍സ് ചെയ്യൂ” അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, വെയറബിള്‍സ് തുടങ്ങിയ ഗാലക്‌സി ഡിവൈസുകള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ അടുത്തറിയാനും വാങ്ങാനും അവസരമൊരുക്കുന്ന പദ്ധതിയാണിത്.

പ്രിയപ്പെട്ട ഗാലക്‌സി ഡിവൈസുകളുടെ ഹോം ഡെമോ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനൊപ്പം, ഉപകരണം ഓണ്‍ലൈനിലൂടെ വാങ്ങാനും ഇത് അടുത്തുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റില്‍ നിന്ന് ഹോം ഡെലിവറി ലഭിക്കുകയും ചെയ്യും. “വീട്ടില്‍ സാംസങ് എക്‌സ്പീരിയന്‍സ് ചെയ്യൂ” സേവനം 900 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളെയും ഉള്‍പ്പെടുത്തും.

“ഈ മഹാമാരിയെ തുരത്തിയോടിക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതിന് വലിയ പ്രാധാന്യമുള്ളതിനാല്‍ ഉപഭോക്തൃ സുരക്ഷക്കായി ഞങ്ങള്‍ ഒരുപാട് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പുതിയ ഷോപ്പര്‍ ജേര്‍ണികള്‍ക്കായുള്ള മറ്റൊരു പദ്ധതിയാണ് “സാംസങ് വീട്ടില്‍ എക്‌സ്പീരിയന്‍സ് ചെയ്യൂ” എന്നത്. ഞങ്ങള്‍ക്ക് ഇന്ത്യയിലുള്ള വലിയ റീട്ടെയില്‍ സാന്നിദ്ധ്യം ഉപയോഗിച്ച് ആളുകള്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള അവസരമൊരുക്കുകയാണ്.””

“”ഈ പദ്ധതിയിലൂടെ ആളുകള്‍ക്ക് ഓണ്‍ലൈനില്‍ ഉല്‍പ്പന്നം തിരയാനും വാങ്ങാനും അടുത്തുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറില്‍ നിന്ന് ഉല്‍പ്പന്നത്തിന്റെ ഡെലിവറി നേടാനും കഴിയും. ഞങ്ങളുടെ ഇത്തരം ഉദ്യമങ്ങള്‍ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ക്ക് സഹായകമാകുന്നുണ്ട്. ലോക്ക്‌ഡൌണിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്”” – സാംസങ് ഇന്ത്യ, സീനിയര്‍ വൈസ് പ്രസിഡന്റ്, മോഹന്‍ദീപ് സിംഗ് പറഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍