- പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ഉഡ്ചലോയുടെ പരിശോധിച്ചുറപ്പിച്ച ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ ആകര്‍ഷകമായ ഓഫറുകളും എക്സ്‌ക്ലൂസിവ് ഡിസ്‌ക്കൗണ്ടുകളും
- ആംഡ് ഫോഴ്സസ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവര്‍, നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്കുകള്‍, ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് ഈസി എക്സ്‌ചേഞ്ച് എന്നിവ
ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ്, ഇന്ത്യന്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ ഉഡ്ചലോയുമായി സഹകരിച്ച്, ഇന്ത്യന്‍ ആംഡ് ഫോഴ്സസ് ഉദ്യോഗസ്ഥര്‍ക്കായി ആകര്‍ഷകമായ ഡിഫന്‍സ് പര്‍ച്ചേസ് പ്രോഗ്രാം അവതരിപ്പിക്കുന്നു. ഉഡ്ചലോയിലെ പരിശോധിച്ചുറപ്പിച്ച എല്ലാ ഉപയോക്താക്കള്‍ക്കും സാംസങിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ samsung.com-ലൂടെ സാംസങ് ഉല്‍പ്പന്നങ്ങള്‍ ഈ പ്രോഗ്രാമിന്റെ ഭാഗമായി വാങ്ങാനാകും.
ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആംഡ് ഫോഴ്സസ് ഉദ്യോഗസ്ഥര്‍ക്ക് സാംസങ് സ്മാര്‍ട്ട്‌ഫോണുകളും അപ്ലയന്‍സുകളും അവരവരുടെ വീട്ടിലിരുന്ന് തന്നെ ആകര്‍ഷകമായ ഓഫറുകള്‍ക്കും ഡിസ്‌ക്കൌണ്ടുകള്‍ക്കും ഒപ്പം വാങ്ങാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ തുടര്‍ച്ചയായി പുതിയ ഷോപ്പര്‍ ജേര്‍ണികള്‍ സൃഷ്ടിക്കുന്നതിനും കണ്‍സ്യൂമര്‍ അഫോര്‍ഡബിളിറ്റി പ്രോഗ്രാമുകളിലൂടെ samsung.com ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡെസ്റ്റിനേഷന്‍ ആക്കുന്നതിനും നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പുതിയ എംപ്ലോയി പര്‍ച്ചേസ് പ്രോഗ്രാം പുതിയ ടെക്‌നോളജി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും” – സാംസങ് ഇന്ത്യ, B2B, സീനിയര്‍ ഡയറക്റ്റര്‍, ആകാഷ് സക്സേന പറഞ്ഞു.
“ഇന്ത്യയില്‍ വളര്‍ന്നൊരു കമ്പനി എന്ന നിലയില്‍ ആംഡ് ഫോഴ്സസ് കമ്മ്യൂണിറ്റിയുടെ പള്‍സ് മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് എപ്പോഴും അഭിമാനമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഞങ്ങള്‍ നിരവധി ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പട്ടാളക്കാര്‍ക്ക് ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കി കൊണ്ട് അവരുടെ ജീവിതം ഏറ്റവും എളുപ്പമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സാംസങ് ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം” – ഉഡ്ചലോ, ഡയറക്റ്ററും സിഇഒയും സഹ-സ്ഥാപകനുമായ വരുണ്‍ ജെയിന്‍ പറഞ്ഞു.
ഡിഫന്‍സ് പര്‍ച്ചേസ് പ്രോഗ്രാം ഉപയോഗിക്കുന്ന ആംഡ് ഫോഴ്സസ് ഉദ്യോഗസ്ഥര്‍ക്ക് സാംസങ് ഗാലക്സി സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും വെയറബിളുകളിലും ടിവികളും അപ്ലയന്‍സുകളും വാങ്ങുമ്പോള്‍ എക്സ്‌ക്ലൂസീവ് ഡിസ്‌ക്കൌണ്ടുകളും ഓഫറുകളും ലഭിക്കും. ഈ ട്രാന്‍സാക്ഷനുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ , ക്യാഷ്ബാക്കുകള്‍, ഈസി എക്സ്‌ചേഞ്ച് പോലുള്ള എല്ലാ കണ്‍സ്യൂമര്‍ ഓഫറുകളും ലഭിക്കും.
ആകര്‍ഷകമായ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും നേടുന്നതിന് എല്ലാ ഉഡ്ചലോ ഉപഭോക്താക്കളും ഉഡ്ചലോ വെബ്‌സൈറ്റിലേക്ക് ലോഗിന്‍ ചെയ്യണം, അതിന് ശേഷം അവരെ samsung.com വെബ്‌സൈറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും വാങ്ങാനും റീഡയറക്റ്റ് ചെയ്യും.