സാംസങ് ഇന്നവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സാംസങ് പങ്കാളിത്തത്തില്‍; സഹകരിച്ചുള്ള ഗവേഷണത്തിനും പരിശീലനത്തിനും ഊന്നല്‍ നല്‍കും

  • നോയിഡയിലുള്ള സാംസങ് R&D ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനിയര്‍മാര്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി ചേര്‍ന്ന് സഹകരണ ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കും

സാംസങ് ഇന്നവേഷന്‍ ക്യാമ്പസ് സംരംഭത്തിന് കീഴില്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസങ് ഒരു സാംസങ് ഇന്നൊവേഷന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. പുതിയ വിഷനായ #PoweringDigitalIndia-യുടെ ഭാഗമായി ഗവണ്‍മെന്റിന്റെ സ്‌കില്‍ ഇന്ത്യ ഇനിഷ്യേറ്റിവിനോടുള്ള പ്രതിബദ്ധത അതുവഴി ശക്തിപ്പെടുത്തും.

ലാബില്‍, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റിയും അഡ്വാന്‍സ്ഡ് ടെക്‌നോളജി ട്രെയിനിംഗിലും, ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക്, മള്‍ട്ടിമീഡിയ, ഹെല്‍ത്ത് ആന്റ് സെക്യൂരിറ്റി മുതലായ രംഗങ്ങളിലെ സംയുക്ത ഗവേഷണ സഹകരണത്തിലും പ്രവര്‍ത്തിക്കും, വിദ്യാര്‍ത്ഥികളെ അത് വ്യവസായ സജ്ജമാക്കുകയും ചെയ്യും.

ഇതുകൂടി ആകുമ്പോള്‍, സാംസങ്ങിന്, നേരത്തെ സാംസങ് ഡിജിറ്റല്‍ അക്കാഡമി എന്ന് അറിയപ്പെട്ടിരുന്ന, അതിന്റെ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇനി എട്ട് ടെക്‌നിക്കല്‍ ലാബുകള്‍ ഉണ്ടായിരിക്കും.

ലാബിന്റെ ഭാഗമായി, നോയിഡയിലെ സാംസങ് ആര്‍ ആന്‍ഡ് ഡി (R&D) ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനിയര്‍മാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ എന്നിങ്ങനെയുള്ള മികച്ച ടെക്നോളജി രംഗങ്ങള്‍ അടിസ്ഥാനമാക്കി സ്മാര്‍ട്ട്‌ഫോണ്‍ ഡൊമെയിനുകളില്‍ DTU വിദ്യാര്‍ത്ഥികളും ഫാക്കല്‍ട്ടികളുമായി ചേര്‍ന്ന് സഹകരിച്ചുള്ള ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇതുവരെ, 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രോജക്ടുകളില്‍ SRI-N എഞ്ചിനിയര്‍മാരുമായി ചേര്‍ന്ന് ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ പ്രോജക്ടുകളില്‍ SRI-N എഞ്ചിനിയര്‍മാരുമായി ചേര്‍ന്ന് സംയുക്തമായി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. യോഗേഷ് സിംഗ്, SRI-N മാനേജിംഗ് ഡയറക്ടര്‍ ശ്രീ ക്യുന്‍ഗ്യുന്‍ റൂ, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. രജനി ജിന്ദല്‍, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വില്‍ സാംസങ് ഇന്നൊവേഷന്‍ ലാബിന് നേതൃത്വം നല്‍കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ് ഫാക്കല്‍ട്ടി ഡോ. ദിവ്യശിഖ സേഥിയ എന്നിവരാണ് ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സാംസങ് ഇന്നൊവേഷന്‍ ലാബ് ഉല്‍ഘാടനം ചെയ്തത്.

“”SRI-N നിരവധി വര്‍ഷങ്ങളായി പ്രമുഖ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് സഹകരണ ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്, അതിന് മികച്ച ഫലമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പുതിയ ലാബിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, വിദ്യാര്‍ത്ഥികളെ മികവുറ്റ ടെക്നോളജി സംബന്ധിച്ച് ഞങ്ങളുടെ എഞ്ചിനിയര്‍മാര്‍ പഠിപ്പിക്കും, പരിവര്‍ത്തനപരമായ ഇന്നൊവേഷനില്‍ വര്‍ക്ക് ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യുന്നതാണ്. വിദ്യാര്‍ത്ഥികളെ ഭാവിയില്‍ ജോലിക്കായി അത് ശാക്തീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്,”” നോയിഡയിലെ സാംസങ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ ക്യുന്‍ഗ്യുന്‍ റൂ പറഞ്ഞു.

“”നാളേക്കുവേണ്ടി ഒരുമിച്ച് എന്ന ഞങ്ങളുടെ സിറ്റിസണ്‍ഷിപ്പ് വിഷന്റെ ഭാഗമായി ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ, പഠന അവസരങ്ങള്‍ ലഭ്യമാക്കാന്‍ സാംസങ് സഹായിക്കുന്നു! ജനങ്ങളെ പ്രാപ്തരാക്കുന്നു. സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പുതിയ ലാബ് ഡിജിറ്റല്‍ ടെക്നോളജിയിലെ വളര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും, അതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യയെ ശാക്തീകരിക്കുക എന്ന സാംസങ് ഫിലോസഫിയിലേക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു,””സാംസങ് ഇന്ത്യ കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ് വൈസ് പ്രസിഡന്റ് പാര്‍ത്ഥ ഘോഷ് പറഞ്ഞു.

“”മികവുറ്റ ടെക്നോളജിക്ക് സമര്‍പ്പിതമായ ഒരു ലാബ് സ്ഥാപിക്കുന്നതിനായി ആഗോളരംഗത്തെ മികച്ച ടെക്നോളജി സാരഥികളായ സാംസങ്ങിനെയും ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെയും ഒരുമിപ്പിക്കുന്ന മഹത്തായ സംരംഭമാണ് സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഉള്ളത്, അവര്‍ നൂതനമായ ആശയങ്ങളുമായി മുന്നോട്ട് വരുന്നവരാണ്. ഇത്തരം സംരംഭങ്ങള്‍ അക്കാഡമിയ-ഇന്‍ഡസ്ട്രി വിടവ് നികത്തുകയും, ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കുന്ന കൂടുതല്‍ സഹകരണ ഉദ്യമങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യും. ഈ പുതിയ ലാബ് ചില നൂതന ടെക്നോളജികളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. സാംസങ് എഞ്ചിനിയര്‍മാരുമായി അവര്‍ക്ക് സംയുക്തമായി വര്‍ക്ക് ചെയ്ത് പ്രോജക്ടുകള്‍ക്ക് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാനും, വ്യവസായ രംഗത്തെ വിലപ്പെട്ട അനുഭവങ്ങള്‍ സ്വായത്തമാക്കാനും, തങ്ങളുടേതായ ചക്രവാളങ്ങള്‍ വിപുലീകരിക്കാനും അവര്‍ക്ക് കഴിയും,”” ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. യോഗേഷ് സിംഗ് പറഞ്ഞു.

സാംസങ് എഞ്ചിനിയര്‍മാരും വിദ്യാര്‍ത്ഥികളും നിരവധി നൂതനങ്ങളായ ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നത് സമൂഹത്തിന് ഗുണകരമാകുകയും ചെയ്യും.

സഹകരണ ഗവേഷണ പ്രോജക്ടുകള്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബിടെക്, എംടെക്, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ളതാണ്, ഓരോ പ്രോജക്ടും കഴിയുമ്പോള്‍ അവരുടെ സംഭാവന മുന്‍നിര്‍ത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

ലാബിന്റെ ഭാഗമായി, SRI-N എഞ്ചിനിയര്‍മാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ എന്നിങ്ങനെയുള്ള മികച്ച ടെക്നോളജി ഏരിയകള്‍ അടിസ്ഥാനമാക്കി ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക്, മള്‍ട്ടിമീഡിയ, ഹെല്‍ത്ത് ആന്റ് സെക്യൂരിറ്റി മുതലായ സ്മാര്‍ട്ട്‌ഫോണ്‍ ഡൊമെയിനുകളില്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും.

സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് കമ്പനിയുടെ ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമാണ്, മികവുറ്റ ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈദഗ്ധ്യം പകര്‍ന്നുകൊടുത്ത് രാജ്യത്തെ നൈപുണ്യ വിടവ് നികത്താനാണ് അത് ലക്ഷ്യമിടുന്ന ത്. സാംസങ് അതിന്റെ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി ഹൈദരാബാദ്, ഐഐടി ഖരഗ്പൂര്‍, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹട്ടി, ഐഐടി ജോധ്പൂര്‍ എന്നിവിടങ്ങളിലായി ഏഴ് സാംസങ് ഇന്നൊവേഷന്‍ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ലാബുകള്‍ ഇതുവരെ 1,000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.

സാംസങ് ഇന്ത്യ ന്യൂസ്‌റൂം ലിങ്ക്:

സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡിനെപ്പറ്റി

സാംസങ് ലോകത്തിന് പ്രചോദനം പരകുകയും പരിവര്‍ത്തനാത്മകമായ ആശയങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമൊപ്പം ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു. കമ്പനി ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ധരിക്കാവുന്ന ഡിവൈസുകള്‍, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ അപ്ലയന്‍സുകള്‍, നെറ്റ് വര്‍ക്ക് സിസ്റ്റങ്ങളും മെമ്മറി സിസ്റ്റവും, LSI ഫൌണ്ട്രി, LED പരിഹാരങ്ങള്‍ എന്നിവയുടെ ലോകം കമ്പനി പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്. സാംസങ് ഇന്ത്യയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്ക്, ദയവായി http://news.samsung.com/in-ല്‍ സാംസങ് ഇന്ത്യ ന്യൂസ്‌റൂം സന്ദര്‍ശിക്കുക. ഹിന്ദിക്ക്, https://news.samsung.com/bharatല്‍ സാംസങ് ന്യൂസ്‌റൂം ഭാരതില്‍ ലോഗ് ഓണ്‍ ചെയ്യുക. നിങ്ങള്‍ക്ക് Twitter @SamsungNewsIN-ലും ഞങ്ങളെ പിന്തുടരാന്‍ കഴിയും.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്