Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS

പോയ നഷ്ടം നികത്താന്‍ ഉപഭോക്താവിനെ കൊള്ളയടിക്കുന്ന ബാങ്കുകള്‍; ഇടപാട് സംബന്ധിച്ച എസ്.എം.എസിനും കൊടുക്കണം പണം, കീശ കാലിയാക്കി എസ്.ബി. ഐ ഈടാക്കുന്ന തുകകള്‍ ഇങ്ങിനെ

, 1:41 pm

ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് നമ്മളറിയാതെ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ഇതറിയുന്നില്ല. സൌജന്യമെന്നാണ് നാം ഇതിനെയെല്ലാം മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ മാസാവസാനം അക്കൗണ്ടില്‍ നിന്ന് വന്‍തുക കുറയുമ്പോഴാണ് കാര്യങ്ങളറിയുന്നത്. അക്കൗണ്ട് ഉടമയും അധികൃതരും തമ്മില്‍ പലപ്പോഴും ഇതേചൊല്ലി തര്‍ക്കവും ഉണ്ടാകാറുണ്ട്.

എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കുമ്പോഴും ബാങ്ക് ഇടപാടുകാരനെ കൊള്ളയടിക്കുന്നുണ്ട്. മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം കാര്‍ഡുമായി എസ്ബി ഐയുടെ എടിഎം കൗണ്ടറില്‍ എത്തിയാല്‍ ബാങ്ക് പിന്‍വലിക്കുന്ന ചാര്‍ജ് പലപ്പോഴും ഇടപാടുകാരനെ ദുരിതത്തിലാക്കും. ഉദാഹരണത്തിന് 500 രൂപ മാത്രം അക്കൗണ്ടിലുള്ള വ്യക്തി എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ട് തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം രണ്ടാമതും കാര്‍ഡ് മെഷീനില്‍ നിക്ഷേപിക്കേണ്ടി വന്നാല്‍ 10 രൂപ ചാര്‍ജ് ഈടാക്കിയിരിക്കും. 500 രൂപയുടെ നോട്ട് മാത്രമെ കൗണ്ടറിലുള്ളുവെങ്കില്‍ 490 രൂപ മാത്രം അക്കൗണ്ടിലുള്ള കാര്‍ഡ് ഉടമ എങ്ങിനെ പണം പിന്‍വലിക്കും. മറ്റ് എടിഎം കൗണ്ടറിലെത്തുമ്പോഴും ഇത് തന്നെ സ്ഥിതി. കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് നല്‍കിയ ആയിരക്കണക്കിന് കോടികള്‍ ഇങ്ങനെ അത്താഴ പഷ്ണിക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്താന്‍ ബാങ്കുകള്‍ ശ്രമിക്കുകയാണെന്ന് ആരോപണം ശരിവെയ്ക്കുന്നതാണ് ബാങ്കുകളുടെ നടപടികള്‍

ഇതിനു പുറമെ എടിഎം ഇടപാടിനെ തുടര്‍ന്ന് നമുക്ക് അയക്കുന്ന ഓരോ മെസേജിന് പോലും ബാങ്ക് ഫീസ് ഈടാക്കുന്നുണ്ട്. ഇതൊന്നും ഒരിക്കലും ഉടമ അറിയുന്നില്ലെന്ന് മാത്രം. കൂടാതെ ബാലന്‍സ് അറിയല്‍, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ പണരഹിത ഇടപാടുകള്‍ക്കും എട്ട് രൂപ മുതല്‍ ഫീസ് ഈടാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാന്‍ ബാങ്ക് നമുക്ക് തരുന്ന എല്ലാ സേവനങ്ങളും ഫീസ് ഈടാക്കിക്കൊണ്ടാണ്.

സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്ന ഫീസുകള്‍

മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ- 30 മുതല്‍ 50 രൂപ വരെ

ചെക്ക് ബുക്ക്- ആദ്യത്തെ 25 ലീഫ് സൗജന്യം. തുടര്‍ന്ന് ഓരോ ചെക്കിനും മൂന്ന് രൂപ മുതല്‍ ഫീസ് ഈടാക്കുന്നു.

ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് – 100 രൂപ

ബില്‍ കളക്ഷന്‍- 150 രൂപ മൂതല്‍ 500 രൂപ വരെ

ചെക്ക് മടങ്ങല്‍- 150 രൂപ മുതല്‍ 500 രൂപ വരെ

ഒരു വര്‍ഷത്തിനുളളില്‍ അക്കൗണ്ട് അവസാനിപ്പിക്കല്‍- 500 രൂപ

ക്യാഷ് ഡെപ്പോസിറ്റ്- മൂന്ന് ഇടപാട് സൗജന്യം. തുടര്‍ന്ന് ഓരോന്നിനും 50 രൂപ

ബാലന്‍സ് ഇല്ലാതെ എടിഎം ഇടപാട് മുടങ്ങിയാല്‍ -20 രൂപ

കൂടുതല്‍ സാമ്പത്തിക ഇടപാട് (എടിഎം കാര്‍ഡ് വഴി)- 10 രൂപ മുതല്‍ 50 രൂപ വരെ

ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് വഴി- ഓരോന്നിനും അഞ്ച് രൂപ

ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് (വാര്‍ഷിക നിരക്ക്) 125 രൂപ മുതല്‍ 350 രൂപ വരെ

മൊബൈല്‍ വാലറ്റ് ഇടപാടുകള്‍- ഇടപാട് തുകയുടെ 1 ശതമാനം മുതല്‍ 3 ശതമാനം വരെ

ഫോണ്‍ ബാങ്കിംഗ്- 44 രൂപ മുതല്‍

എസ്എംഎസ് അറിയിപ്പ് (ത്രൈമാസ നിരക്കില്‍)-15 രൂപ

ഇലക്ട്രോണിക് ക്ലിയറന്‍സ് സിസ്റ്റം മുഖേനയുള്ള പണമിടപാട് മുടങ്ങിയാല്‍- മാസത്തില്‍ ഒരു തവണ മടങ്ങുന്നതിന് 350 രൂപ. പണമില്ലാത്തതിന്റെ പേരില്‍ അതേ മാസം വീണ്ടും മടങ്ങിയാല്‍ 750 രൂപ

Advertisement