അംബാനിയുടെ മകന്റെ ചെവിക്ക് പിടിച്ച് സെബി; ജയ് അന്‍മോല്‍ അംബാനി സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കി; കനത്ത പിഴ ചുമത്തി

സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കിയ സംഭവത്തില്‍ അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അംബാനിക്ക് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പിഴ ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ ഒരു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

നേരത്തെ, റിലയന്‍സ് ഹോം ഫിനാന്‍സ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്ക് നിയമം ലംഘിച്ച് വായ്പകള്‍ അനുവദിച്ചതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.

ജയ് അന്‍മോല്‍ അംബാനി ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് സെബി പറയുന്നത്. ഒരു കോടി രൂപ 45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിലയന്‍സ് കാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായി സെബി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ചീഫ് റിസ്‌ക് ഓഫിസറായിരുന്ന കൃഷ്ണന്‍ ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ഇട്ടിട്ടുണ്ട്.

കമ്പനിയുടെ നിക്ഷേപകരുടെ താല്പര്യങ്ങളെ മാനിക്കാതെയാണ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജയ് അന്‍മോല്‍ വായ്പകള്‍ നല്‍കിയതെന്ന് സെബി വ്യക്തമാക്കി.

നേരത്തെ, അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്ക് സെബി ഏര്‍പ്പെടുത്തിയിരുന്നു. 25 കോടി രൂപ പിഴയും ചുമത്തി. അനിലിന്റെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് ക്യാപ്പിറ്റല്‍ (ആര്‍സിഎല്‍) പ്രൊമോട്ട് ചെയ്യുന്ന റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) കമ്പനിയില്‍നിന്ന്, ഫണ്ട് വഴിതിരിച്ചുവിട്ടതിനാണ് നടപടി. ഇതോടെ റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി (എഡിഎ) ഗ്രൂപ്പ് ചെയര്‍മാന്‍ നേരിടുന്നത് വലിയ തിരിച്ചടിയാണ്.

ആര്‍എച്ച്എഫ്എല്ലിന്റെ ഫണ്ടുകള്‍ ചില തട്ടിപ്പ് പദ്ധതികളിലൂടെ അനില്‍ അംബാനിയും കൂട്ടാളികളും വകമാറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സെബി അംഗം അനന്ത് നാരായണ്‍ തയാറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫണ്ടുകള്‍ മൂലധന വായ്പകളുടെ രൂപത്തില്‍ പലര്‍ക്കായി കൈമാറി. ഇത്തരം വായ്പ ലഭിച്ചവരെല്ലാം കമ്പനിയുടെ പ്രൊമോട്ടര്‍മാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ വായപ്പകളെല്ലാം കിട്ടാക്കടങ്ങളാക്കി. ഇത് എകദേശം 7000 കോടി രൂപയുടെ അടുത്ത് ഉണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തിയവരെ കബളിപ്പിക്കുകയും അതിലൂടെ കോടികളുടെ നഷ്ടം അവര്‍ക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടര്‍, പ്രധാനപ്പെട്ട മാനേജിങ് തസ്തിക വഹിക്കുന്ന ആള്‍ എന്നീ നിലകളില്‍ അഞ്ചുവര്‍ഷത്തേക്ക് അനില്‍ അംബാനി ഓഹരി വിപണിയുമായി ബന്ധപ്പെടരുതെന്നാണ് സെബി താക്കീത് നല്‍കിയിരിക്കുന്നത്. അനില്‍ അംബാനിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാമായി ആകെ 625 കോടി രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്