ഓഹരി വിപണിയിൽ ചരിത്ര നേട്ടം, സെൻസെക്‌സ് ക്ലോസിംഗ് 34,000 ത്തിനു മുകളിൽ

സെൻസെക്‌സ് – 34,010 .61 [+70 .31 ]

നിഫ്റ്റി – 10531 .51 [+38 .50 ]

ഓഹരി വിപണിക്ക് ഇത് ചരിത്ര മുഹൂർത്തം. സെൻസെക്‌സും നിഫ്റ്റിയും ഇന്ന് സർവകാല റെക്കോർഡ് നിലവാരത്തിൽ ക്ളോസ് ചെയ്തു. സെൻസെക്‌സ് 34000 പോയിന്റും നിഫ്റ്റി 10500 പോയിന്റും ഭേദിച്ച് ക്ലോസ് ചെയ്തു. ക്ലോസിംഗിൽ 70 .31 പോയിന്റ് ഉയർന്ന സെൻസെക്‌സ് 34010 .61 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 38 .50 പോയിന്റ് നേട്ടത്തോടെ 10531 .50 ത്തിലും ക്ലോസ് ചെയ്തു.
റിലയൻസ് കമ്മ്യൂണിക്കേഷനാണ് ഇന്ന് ഏറ്റവും തിളങ്ങിയ ഷെയർ. ഒറ്റദിവസം 23 രൂപയാണ് ഈ ഷെയറിൽ കൂടിയത്. കമ്പനിയുടെ കടബാധ്യത 25000 കോടി രൂപ കണ്ട് കുറക്കാനാകുമെന്ന വാർത്തകളാണ് ഈ ഓഹരിയിൽ താല്പര്യം കൂട്ടിയത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി ജെ പി ക്കുണ്ടായ തെരഞ്ഞെടുപ്പ് വിജയവും വിപണിക്ക് കരുത്തു പകർന്നു.
ഒക്ടോബർ 25 നും ഡിസംബർ 22 നുമിടയിൽ 40 ഓഹരികളുടെ മൂല്യം 30 മുതൽ 60 ശതമാനം വരെ ഉയർന്നു. 2017 വൻ നേട്ടമാണ് ഓഹരി കമ്പോളത്തിനു നൽകിയത്.

Latest Stories

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്