തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡ് നേട്ടത്തിൽ സെൻസെക്‌സ്

സെൻസെക്‌സ് – 35511 .58 [+251 .29]

നിഫ്റ്റി – 10894 .70 [+77 .70]

തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. 83 ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ജി എസ് ടി നിരക്കുകൾ കുറച്ചത് വിപണി ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. വ്യവസായ സൗഹൃദ ബജറ്റായിരിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് മാർക്കറ്റ് വിലയിരുത്തുന്നു. സെൻസെക്‌സ് 251 .29 പോയിന്റ് ഉയർന്ന് 35511 .58 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 77 .70 പോയിന്റ് മുന്നേറി 10894 .70 പോയിന്റിൽ ക്ലോസ് ചെയ്തു.

ബാങ്ക് ഓഹരികളിലാണ് ഇന്ന് തകർപ്പൻ മുന്നേറ്റം പ്രകടമായത്. എല്ലാ സെക്ടറുകളുടെ സൂചികകളും ഇന്ന് മികച്ച നേട്ടം കൈവരിച്ചു.