ഓഫര്‍ സെയിലിനിടെ ലുലുമാളില്‍ കള്ളന്‍മാരുടെ പൂണ്ട്‌വിളയാട്ടം; മോഷ്ടിച്ചത് ആറ് ഐ ഫോണുകള്‍; ഒമ്പത് പേര്‍ പൊലീസ് പിടിയില്‍; നാണംകെട്ട് കേരളം

ലുലുമാളില്‍ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. ഒമ്പത് പേര്‍ പിടിയില്‍. ലോകത്തിലെ ഏല്ലാ ലുലു മാളുകളിലും ജൂലൈ നാല് മുതല്‍ ഏഴ് വരെയാണ് ഓഫര്‍ സെയില്‍ നടന്നത്. ഇതിനിടെയാണ് മോഷണവും നടന്നത്. തിരുവനന്തപുരത്തെ ലുലു മാളിലാണ്‌ മോഷണം നടന്നത്.

ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.  സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

ഓഫര്‍ സെയില്‍ നടക്കുന്നതിനാല്‍ തന്നെ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്തുകൊടുക്കാനുമായിരുന്നു താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഐ ഫോണ്‍ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. 14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്നും 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് സ്ഥാപനത്തിലെ ആളുകള്‍ തന്നെ ചോദ്യം ചെയ്തു.

തുടര്‍ന്ന് ലുലു മാള്‍ അധികൃതര്‍ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി സി സി സി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള 9 പേരേയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്. ആറ് ഫോണുകള്‍ ആദ്യം കടത്തിയതിന് പിന്നാലെ ബാക്കി ഫോണുകളും കടത്താനായിരുന്നു തീരുമാനമെന്നും പൊലീസ് വ്യക്തമാക്കുന്നു. നഷ്ടമായ ഫോണുകളെല്ലാം തന്നെ കസ്റ്റഡിയിലുള്ളവരുടെ വീടുകളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയില്‍ ഇന്നലെയാണ് അവസാനിച്ചത്. വസ്ത്രങ്ങള്‍, ഇലക്ടോണിക് ഉപകരണങ്ങള്‍, ഗ്രോസറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളില്‍ വലിയ വിലക്കിഴിവാണ് ഉണ്ടായിരുന്നത്. ജൂലൈ നാല് മുതല്‍ ഏഴ്വരെ വന്‍ തിരക്കാണ് കേരളത്തിലെ ലുലൂമാളില്‍ അനുഭവപ്പെട്ടത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി