കേരളത്തില്‍ ഒരു പ്രത്യേക മതത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണ തട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിച്ച് ജ്വല്ലറി ഉടമകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ ഉയര്‍ന്ന് പൊങ്ങിയ അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറിക്കെതിരെയാണ് മറ്റു സ്വര്‍ണ്ണക്കടക്കാര്‍ രംഗത്തെത്തിയിയിരിക്കുന്നത്. ഇടനിലക്കാരായി മുസ്ലീം മതപുരോഹിതരെ ഉപയോഗിക്കുന്നുണ്ടെന്നും പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും സ്വര്‍ണ്ണക്കട ഉടമകള്‍ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നു നാല് മാസത്തിനുള്ളില്‍ കേരളത്തില്‍ ഈ ഗ്രൂപ്പ് ആറിലധികം ജ്വല്ലറികള്‍ ആരംഭിച്ചിരുന്നു.
എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്നു പരസ്യം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ പിടിച്ചത്. ഇതോടെ ചെറുകിട സ്വര്‍ണ്ണക്കട ഉടമകള്‍ പ്രതിസന്ധിയിലായിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നും ഹലാല്‍ പലിശ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നും കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു. അല്‍-മുക്താദിര്‍ ഉടമ മന്‍സൂറിനെതിരെയും ഇവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇവര്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങാനുള്ള സാധ്യതയുണ്ട്. രാജ്യത്ത് നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പറയുന്ന നിയമങ്ങള്‍ പാലിക്കാതെയാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സ്വര്‍ണ്ണാഭരണ ബിസനസിലെ മതേതരത്വം ഇവര്‍ ഇല്ലാതാക്കുകയാണെന്നും ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന താലി പോലും ഇവരുടെ കടകളില്‍ വില്‍ക്കാറില്ലെന്നും മറ്റു സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു.
അല്‍ മുക്താദിര്‍ ഗ്രൂപ്പിന് കീഴിലുള്ള ഒരു കടകളിലും മുസ്ലീം അല്ലാത്ത ആളുകള്‍ക്ക് ജോലി നല്‍കാറില്ല. ഇവര്‍ കേരളത്തിലെ സ്വര്‍ണ്ണവ്യാപാര മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമയായ അബ്ദുല്‍ നാസര്‍ പറഞ്ഞു.
അല്‍-മുക്താദിര്‍ വില്‍ക്കുന്ന ഒരു സ്വര്‍ണ്ണവും കേരളത്തിലെ മറ്റു വ്യാപാരികള്‍ എടുക്കില്ല. ഇവര്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിനക്ക് നിരോധിത ഉല്‍പനങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതു ശശീരത്തിന് തന്നെ ദോക്ഷമാണ്. കാന്‍സറിന് വരെ കാരണമാകുമെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഒരു സ്ഥലത്ത് തന്നെ അഞ്ചും ആറും പേരുകളിലാണ് അല്‍-മുക്താദിര്‍ പ്രവര്‍ത്തിക്കുന്നത്. അതു തന്നെ തട്ടിപ്പാണെന്നും കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കട ഉടമകള്‍ പറയുന്നു.
അതേസമയം, പുതുതായി കോട്ടയത്ത് ഉദ്ഘാടനം ചെയ്ത അല്‍ മുക്താദീര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയില്‍ പണിക്കൂലിയില്ലാതെ സ്വര്‍ണ്ണം വാങ്ങാമെന്ന പരസ്യവുമായി ഗ്രൂപ്പ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ 25 ഷോറൂമാണ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. അസ്സ് സമദ് എന്ന പേരിലാണ് കോട്ടയം ടിബി റോഡില്‍ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്.
കോട്ടയത്ത് ആരംഭിച്ചിരിക്കുന്ന ജ്വല്ലറിക്കെതിരെ നഗരത്തിലെ ചെറുകിട സ്വര്‍ണ്ണക്കട ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. പണിക്കൂലി ഇല്ലാതെ ഒരിക്കലും സ്വര്‍ണ്ണം വില്‍ക്കാന്‍ സാധ്യമല്ലെന്നും അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ നിന്നും നല്‍കുന്ന സ്വര്‍ണ്ണത്തില്‍ മായമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.