കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം 19.51 ശതമാനം വര്‍ധനയോടെ 550 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 460 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.96 ശതമാനത്തില്‍ നിന്ന് 56 പോയിന്റുകള്‍ കുറച്ച് 4.40 ശതമാനത്തിലും, അറ്റ നിഷ്‌ക്രിയ ആസ്തി 39 പോയിന്റുകള്‍ കുറച്ച് 1.70 ശതമാനത്തില്‍ നിന്ന് 1.31 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 6.22 ശതമാനം വര്‍ധനവോടെ 882 കോടി രൂപയായി ഉയര്‍ന്നു. പലിശ ഇതര വരുമാനം 26.34 ശതമാനം വളര്‍ച്ചയോടെ 356 കോടി രൂപയില്‍നിന്ന് 449 കോടി രൂപയിലെത്തി.

ആസ്തികളില്‍ നിന്നുള്ള വരുമാനം 10 പോയിന്റുകള്‍ ഉയര്‍ന്ന് 1.07 ശതമാനമായി വര്‍ധിച്ചു. എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 290 പോയിന്റുകള്‍ വര്‍ധിച്ച് 80.72 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 447 പോയിന്റുകള്‍ വര്‍ധിച്ച് 71.24 ശതമാനവുമായി.

റീട്ടെയില്‍ നിക്ഷേപങ്ങള്‍ 93,448 കോടി രൂപയില്‍ നിന്ന് 8.78 ശതമാനം വര്‍ധിച്ച് 1,01,652 കോടി രൂപയിലെത്തി. എന്‍ ആര്‍ ഐ നിക്ഷേപം 28,785 കോടി രൂപയില്‍ നിന്ന് 5.92 ശതമാനം വര്‍ധനയോടെ 30,488 കോടി രൂപയിലെത്തി. 1,703 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തില്‍ 7.81 ശതമാനമാണ് വളര്‍ച്ച. സേവിങ്‌സ് അക്കൗണ്ടുകള്‍ 4.44 ശതമാനവും കറന്റ് അക്കൗണ്ടുകള്‍ 25.02 ശതമാനവും വളര്‍ന്നു.

വായ്പാ വിതരണത്തില്‍ 13.03 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 9,767 കോടി രൂപയുടെ വര്‍ധനയോടെ 84,714 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോര്‍പറേറ്റ് വിഭാഗത്തില്‍ മൊത്ത വായ്പ വിതരണം 6,470 കോടി രൂപ വര്‍ധനവോടെ 33,961 കോടി രൂപയിലുമെത്തി. 23.5 ശതമാനമാണ് വളര്‍ച്ച. ഇവയില്‍ 99.6 ശതമാനവും ഉയര്‍ന്ന റേറ്റിങ്ങുള്ള കോര്‍പറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകള്‍ 9.02 ശതമാനം വര്‍ധിച്ച് 2,107 കോടി രൂപയില്‍ നിന്നും 2,297 കോടി രൂപയിലെത്തി.

സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഇത് 14,998 കോടി രൂപയില്‍ നിന്നും 16,609 കോടി രൂപയായി ഉയര്‍ന്നു. ഭവന വായ്പകളില്‍ 41.94 ശതമാനം വളര്‍ച്ചയോടെ 7,072 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 2,090 കോടി രൂപയുടെ അധിക വായ്പകളാണ് അനുവദിച്ചത്. വാഹന വായ്പകളില്‍ 18.11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,828 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,548 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.

ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു.

ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുന്‍ വര്‍ഷത്തെ 16.69 ശതമാനത്തില്‍ നിന്ന് 18.04 ശതമാനമായി മെച്ചപ്പെട്ടു. ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബിഒഎസ്എലിന്റെ സാമ്പത്തിക ഫലങ്ങളും ഉള്‍പ്പെടും.

Latest Stories

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍

ഇന്ത്യൻ ടീമിലെ പാകിസ്ഥാൻ മോഡൽ താരം; കെ എൽ രാഹുലിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാധകർ

ഹരിയാന ആവര്‍ത്തിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കാകുമോ?; ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

ഡിജെ പരിപാടിക്കിടെ കൗമാരക്കാരന് ദാരുണാന്ത്യം; ശബ്ദം കുറയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന് മാതാവ്

ആ സിനിമയില്‍ അഭിനയിച്ചതോടെ ഞാന്‍ മദ്യപാനിയായി മാറി, കഥാപാത്രം അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

ഒരൊറ്റ മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡ് അനവധി, ഇന്ത്യക്ക് കിട്ടിയത് വമ്പൻ അപമാനം; ട്രോളുകളിൽ നിറഞ്ഞ് രോഹിതും പിള്ളേരും