ഉയര്‍ന്ന പ്രവര്‍ത്തന ചെലവും മോശം രുചിയും നഷ്ടങ്ങളും കാരണം സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടുന്നുവെന്ന പ്രചരണങ്ങളില്‍ പ്രതികരിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്് രംഗത്ത് വന്നിട്ടുണ്ട്. 2012 ഒക്ടോബറിലാണ് സ്റ്റാര്‍ബക്ക്‌സ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ഉയര്‍ന്ന പ്രവര്‍ത്തന ചെലവും കുറഞ്ഞ ലാഭവും കാരണം സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ടാറ്റ പ്രമുഖ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തെഴുതിയത്. എന്നാല്‍ സ്റ്റാര്‍ബക്ക്‌സിനെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്നായിരുന്നു ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ വിശദീകരണം.
ഉയര്‍ന്ന തോതിലുള്ള ചെലവും മോശം രുചിയും നഷ്ടങ്ങളും കാരണം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളെ സംബന്ധിക്കുന്നതാണിത്. ഈ വാര്‍ത്തകളില്‍ പറയുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.
Read more
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, ബിഎസ്‌സി ലിമിറ്റഡ്, ദി കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവര്‍ക്കാണ് കത്തെഴുതിയത്. സ്റ്റാര്‍ബക്ക്‌സ് കോഫി കമ്പനിയും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സും സംയുക്തസംരംഭത്തിലൂടെയായിരുന്നു ഇത്.