മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തി; ഓഹരി വിപണിയില്‍ വമ്പന്‍ കുതിപ്പ്

തുടര്‍ച്ചയായി രണ്ടാം ദിനവും വമ്പന്‍ കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി.

സെന്‍സെക്‌സ് 359.33 പോയിന്റ് ഉയര്‍ന്ന് 33,466.15 ല്‍ വ്യാപാരം നടക്കുമ്പോള്‍ നിഫ്റ്റി 107.05 പോയിന്റ് ഉയര്‍ന്ന് 10321.80 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 1530 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്.

റിലേന്‍സ് കമ്മ്യൂണിക്കേഷന്‍, അദാനി പവ്വര്‍, ആര്‍ഡിഇഎല്‍, ക്യാപിറ്റല്‍ ഫസ്റ്റ്, ഇന്ത്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തിയതാണ് വിപണിക്ക് തുണയായത്. ബിഎഎ3യില്‍നിന്ന് ബിഎഎ2 ആയാണ് ഉയര്‍ത്തിയത്. റേറ്റിങ് ഔട്ട്ലുക്ക് പോസിറ്റീവില്‍നിന്ന് സ്റ്റേബിളായും ഉയര്‍ത്തിയിട്ടുണ്ട്. 14 വര്‍ഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്നത് കണക്കിലെടുത്താണ് റേറ്റിങ് ഉയര്‍ത്തിയത്.